പഴനിയ്ക്ക് സമീപം വാഹനാപകടം: ആറു മലയാളികള്‍ മരിച്ചു, രണ്ടു പേരുടെ നില ഗുരുതരം, അപകടത്തിലായത് കോട്ടയം മുണ്ടക്കയം സ്വദേശികള്‍, ലോറിയുമായി വാന്‍ കൂട്ടിയിടിക്കുകയായിരുന്നു

പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, അയല്‍വാസികളായ സുരേഷ് ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്.
അഭിജിത്തിന്റേയും സജിനിയുടേയും നിലയാണ് അതീവ ഗുരുതരമായിട്ടുള്ളത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
പഴനിക്കടുത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം.എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. നാലു പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടു പേര്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























