തിരോധാനത്തിന്റെ ചുരുളഴിയുന്നില്ല.. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വാദം സ്ഥിരീകരിക്കാനാവാതെ വീട്ടുകാര്‍

ബംഗളുരു മഡിവാളയിലെ ആശ്രമത്തില്‍ ജസ്‌നയെത്തിയെന്ന അവകാശ വാദം സ്ഥിരീകരിക്കാനാകാതെ വീട്ടുകാര്‍. ബെംഗളുരു പോലീസോ, കേരളാ പോലീസോ ഇതു സംബന്ധിച്ച് തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
48 ദിവസം മുമ്പാണ് ജസ്‌ന മറിയം ജെയിംസിനെ കാണാതാവുന്നത്. കഴിഞ്ഞ ശനിയാഴ്ച മഡിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഫോട്ടോയില്‍ കാണുന്ന അതേ സ്‌കാര്‍ഫ് ധരിച്ചാണ് ജസ്‌ന എത്തിയതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതേ സ്‌കാര്‍ഫ് വീട്ടില്‍ തന്നെയുണ്ടെന്നാണ് വീട്ടുകാര്‍ അവകാശപ്പെടുന്നത്. ആശ്വാസ ഭവനില്‍ മുറി കിട്ടില്ലെന്ന് മനസിലായപ്പോള്‍ ജസ്‌ന മൈസൂരുവിലേക്ക് പോയെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്.
മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ്സ്റ്റാന്‍ഡിലും എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha
























