ഇടുക്കി വണ്ടിപെരിയാറിലെ മദ്യശാല മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല ; നാട്ടുകാരുടെ പ്രക്ഷോഭത്തെ നിയമപരമായി നേരിടുമെന്ന് കോർപറേഷൻ എം ഡി എച്ച് വെങ്കിടേഷ് ഐ പി എസ് മലയാളി വാർത്തയോട്

വണ്ടിപെരിയാറിലെ മദ്യശാലയുടെ കാര്യത്തില്‍ ഒളിച്ചുകളിയുമായി ബീവറേജസ് കോര്‍പ്പറേഷന്‍ .പരുന്തുംപാറയിലെ മദ്യവില്‍പ്പനശാല വണ്ടിപെരിയാറിലേക്ക് മാറ്റുന്നതിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. നേരത്തെ വണ്ടിപെരിയാറില്‍ മദ്യവില്‍പ്പന ശാല സ്ഥാപിക്കില്ലെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വണ്ടിപെരിയാര്‍ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ഷാജി പൈനാടന്‍ മദ്യവില്‍പ്പന ശാലയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
എന്നാല്‍ പിന്നീട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് പിന്‍മാറിയ കോര്‍പ്പറേഷന്‍ വണ്ടിപെരിയാറില്‍ മദ്യവില്‍പ്പനശാലസ്ഥാപിക്കാനോരുങ്ങുകയാണ്. ഇതിനെതിരെ തദ്ദേശവാസികള്‍ നിയമപോരാട്ടവും പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്. നിയമപരമായി തന്നെ നാട്ടുകാരുടെ പ്രക്ഷോഭത്തെ നേരിടുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ എംഡി എച്ച് വെങ്കിടേഷ് ഐപിഎസ്സ് മലയാളിവാര്‍ത്തയോട് പറഞ്ഞു.
കോടതി നടപടികള്‍ മറ്റൊരു മദ്യവില്‍പ്പന ശാലയ്‌ക്കെതിരെയാണെന്നും വണ്ടിപെരിയാറില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നത് മറ്റൊരു മദ്യവില്‍പ്പനശാലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വണ്ടിപെരിയാറിലേക്ക് മദ്യവില്‍പ്പന ശാലമാറ്റുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപെടുമ്‌പോഴും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ബീവറേജസ് കോര്‍പ്പറേഷന്‍.
https://www.facebook.com/Malayalivartha





















