ജസ്‌നയെ ഉടന്‍ കണ്ടെത്തിയേക്കും; അന്വേഷണം നടത്തുന്നത് ആറ് സംഘങ്ങളായി ആശ്വാസ ഭവനില്‍ ജസ്‌നയും സുഹൃത്തും ചെന്നതിന് തെളിവ് മലയാളി വാര്‍ത്തക്ക്; ആശ്വാസ ഭവനിലെ അധികൃതര്‍ ജസ്‌നയെ തിരിച്ചറിഞ്ഞു

ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് കൂടുതല്‍ തളിവുകള്‍. ബംഗളൂരുവില്‍ ജസ്‌നയെയും പുരുഷ സുഹൃത്തിനെയും കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് അവിടെ എത്തിയ അന്വേഷണ സംഘത്തിന് മടിവാള ആശ്വാസഭവനില്‍ നിന്ന് കൂടുതല്‍ തെളിവുള്‍ ലഭിച്ചു. തൃശൂരിലേക്ക് പോയ രണ്ടാമത്തെ സംഘം അവിടെ നിന്ന് യുവാക്കളാരും നാടുവിട്ടു പോയിട്ടില്ല എന്ന് മനസിലാക്കി മൈസൂരിലേക്ക് പോയി. ബംഗളൂരുവില്‍ നിന്ന് ജസ്‌നയും സുഹൃത്തും മൈസൂരിലേക്ക് പോയെന്ന സൂചനയെ തുടര്‍ന്നാണിത്.
ആശ്വാസ ഭവനില്‍ ജസ്‌ന എത്തിയതായി സൂചന നല്‍കിയ ആന്റോ ആന്റണിയുടെ നിലപാടും അന്വേഷണത്തിന് നിര്‍ണായകമായി.
വടശേരിക്കര സിഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെ പുറപ്പെട്ട ഒന്നാമത്തെ അന്വേഷണ സംഘം ഇന്ന് ഉച്ചയോടെയാണ് മടിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയത്. ശനിയാഴ്ച രാവിലെ ഒരു ബൈക്കിലാണ് ജസ്‌നയും ആണ്‍ സുഹൃത്തും ഇവിടെ വന്നതെന്ന് അന്തേവാസിയായ പുരോഹിതന്‍ നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് അറിയിച്ചത്. പൈക സ്വദേശിയാണ് പുരോഹിതന്‍. ഇദ്ദേഹം പുഞ്ചവയലിലുള്ള ജസ്‌നയുടെ ബന്ധുവിനെ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇയാളാണ് പത്തനംതിട്ട ഡിവൈഎസ്പി റഫീക്കിനോട് കാര്യങ്ങള്‍ അറിയിച്ചു കൊടുത്തത്.
തുടര്‍ന്നാണ് പ്രത്യേകസംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പു മുതലുള്ള ക്യാമറ ദൃശ്യങ്ങള്‍ സംഘം അരിച്ചു പരിശോധിച്ചതിനെ തുടര്‍ന്നാണ് തെളിവ് ലഭിച്ചത്. പ്രധാനമായും പ്രവേശന കവാടത്തിലുള്ള ക്യാമറകളാണ് നോക്കിയത്.
ഇനി ജസ്‌നയ്ക്ക് ഒപ്പമുള്ള യുവാവ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് എന്നുപറയുന്ന നിംഹാന്‍സ് ആശുപത്രിയില്‍ ആക്‌സിഡന്റ് കെയര്‍ വിഭാഗമില്ല. അവിടെ ഇവര്‍ ചികില്‍സയില്‍ കഴിഞ്ഞുവെന്ന് അവര്‍ തന്നെ പറഞ്ഞുവെന്നാണ് ആശ്വാസ ഭവന്‍ അധികൃതര്‍ പറഞ്ഞു
എന്തായാലും ഇവിടുത്തെ മലയാളി നഴ്‌സുമാരുടെ മൊഴി എടുക്കും. അതേ സമയം അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായും ഇതിനെ പൊലീസ് കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്ന സൂചനയും പൊലീസ് നല്‍കുന്നു.
തൃശൂര്‍ സ്വദേശിയായ, സമ്പന്നനായ ഒരു യുവാവിനൊപ്പമാണ് ജെസ്‌ന എത്തിയതെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇരുവരും ആശ്വാസ് ഭവനില്‍ എത്തുന്ന സാഹചര്യം ഉണ്ടായത്. മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തിയെന്ന് ആണ് ആശ്വാസ ഭവനില്‍ എത്തിയെന്നായിരുന്നു നിഗമനം. തൃശൂര്‍ സ്വദേശിയായ സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിവാഹത്തിന് രണ്ടുവീട്ടുകാരും സമ്മതിച്ചില്ലെങ്കിലോ എന്ന ആശങ്കയാലാണ് ഇരുവരും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും സഹിതമായിരുന്നു യാത്രയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പതിനഞ്ചംഗ സംഘത്തെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയോഗിച്ചത്. ഇതോടെ അന്വേഷണം ഊര്‍ജിതമായി. തൃശൂരിലെ യുവാവിനൊപ്പമാണ് യുവതി പോയതെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന തൃശൂരിലു ബംഗളൂരുവിലുമായി രണ്ട് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിച്ചതും.
https://www.facebook.com/Malayalivartha





















