ചെങ്ങന്നൂരിൽ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതിയുമായി എന്‍ഡിഎ യും യുഡിഎഫും; സ്ഥാനാർഥി ഗുരുതരമായ ചട്ട ലംഘനമാണ് നടത്തിയതെന്ന് ആരോപണം

ചെങ്ങന്നൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതിയുമായി എന്‍ഡിഎ യും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കിയപ്പോള്‍ വരണാധികാരിക്ക് മുന്‍പാകെ സ്ഥാനാര്‍ത്ഥിയോടൊപ്പം ഇരുപതോളം പേരുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫും എന്‍ഡിഎ യും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
അഞ്ചിലധികം പേര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം പാടില്ലെന്ന വരണാധികാരിയുടെ നിര്‍ദ്ദേശം എല്‍ഡിഎഫ് നേതാക്കള്‍ അവഗണിക്കുകയായിരുന്നെന്ന് യുഡിഎഫും എന്‍ഡിഎ യും ആരോപിക്കുന്നു.ചട്ടലംഘനം കാട്ടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇരുകൂട്ടരും കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്.യുഡിഎഫിനായി ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
മറ്റ് സ്ഥാനാര്‍ത്ഥിക്കൊപ്പം വരണാധികാരിക്ക് മുന്നില്‍ അഞ്ച് പേരെ മാത്രം പ്രവേശിപ്പിച്ച വരണാധികാരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ കീഴടങ്ങിയത് പലസംശയങ്ങളും ജനിപ്പിച്ചിരിക്കുകയാണെന്ന് എന്‍ഡിഎ യുടെ പരാതിയില്‍ പറയുന്നു.എന്‍ഡിഎയ്ക്കായി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ രാജന്‍ കണ്ണാട്ടും പിഎസ്പി ചെയര്‍മാന്‍ കെകെ പൊന്നപ്പനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ന്യൂസ് ഡെസ്‌ക്.
https://www.facebook.com/Malayalivartha





















