Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കണ്ണൂരിലെ നേതാക്കളുടെ കൊലപാതകം; മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; സംയുക്ത അന്വേഷണമല്ല നടക്കുന്നതെന്ന് ബഹ്‌റ; പ്രതികളെ പിടിക്കൂടാനാകാതെ ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍

09 MAY 2018 07:49 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ സിപിഎംആര്‍എസ്എസ് കൊലപാതകക്കേസില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. എന്ത് നടപടിയാണ് കേസില്‍ സ്വീകരിച്ചതെന്ന് ഗവര്‍ണവര്‍ ചോദിച്ചിട്ടുണ്ട്. കൊലപാതകത്തിലെ ആശങ്കയും കത്തിലൂടെ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോള്‍ കൊല്ലപ്പെട്ട ബാബുവിന് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും സംരക്ഷണം നല്‍കാന്‍ പൊലീസ് തയാറായില്ലെന്നും നേതാക്കള്‍ പറയുന്നു. 

അതേസമയം പ്രതികളായവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്ന സൂചനയാണുള്ളതെന്നും ഡിജിപി പറഞ്ഞു. കേസില്‍ സംയുക്ത അന്വേഷണമല്ല നടത്തുുന്നതെന്നും ബഹ്‌റ പറഞ്ഞു. പുതുച്ചേരി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം, എസ്എസ്പി അപൂര്‍വ ഗുപ്ത എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഈ രണ്ടു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതും രണ്ടു സംസ്ഥാനങ്ങളില്‍. അതുകൊണ്ടാണ് പുതുച്ചേരി ഡിജിപിയുമായി ലോക്‌നാഥ് ബഹ്‌റ ചര്‍ച്ച നടത്തിയത്. ആദ്യ കൊലപാതകത്തിന്റെ തിരിച്ചടിയാണു രണ്ടാം കൊലപാതകമെന്ന് അന്വേഷണ സംഘവും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മാഹി ഇരട്ടക്കൊലപാതകത്തിലെ ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബു വെട്ടേറ്റു മരിച്ചത് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലാണ്. അരമണിക്കൂറിനുള്ളില്‍ ബിജെപി പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ടത് കേരളത്തിന്റെ ഭാഗമായ ന്യൂമാഹിയിലും. കേരള മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ബാബുവിന്റെ മരണം പുതുച്ചേരി പൊലീസും ഷമേജിന്റെ മരണം കേരള പൊലീസും അന്വേഷിക്കുന്നു. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നു അന്വേഷണസംഘാംഗങ്ങള്‍ പറയുന്നു. 

ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി. ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സിഐ കെ.ഇ. പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കുമെന്ന് ഇരുകൂട്ടരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളപുതുച്ചേരി പൊലീസ് മേധാവിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

ഇരുവരെയും കൊലപ്പെടുത്തിയത് വിദഗ്ധ പരിശീലനം നേടിയവരെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍. സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ മരണകാരണമായ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരല്‍ചൂണ്ടുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ രണ്ട് വെട്ടുകള്‍ ബാബുവിന്റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്നുള്ള രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയില്‍ ഷമേജ് (41) നെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പ്രതികളെ തിരിച്ചറിഞ്ഞതായും ചിലരെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഷമേജിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 30 മുറിവുകളുണ്ടായിരുന്നു. ശരീരത്തില്‍ വെട്ടുകള്‍ മാത്രം ഒന്‍പതെണ്ണമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെട്ടുകളിലേറെയും ആഴത്തിലുള്ളതാണ്. തലയ്ക്കുപിന്നില്‍ വെട്ടേറ്റ് തലയോട്ടി പിളര്‍ന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.സംഭവ സ്ഥലത്ത് നിന്ന് ഷമേജിന്റേതെന്നു കരുതുന്ന ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഷമേജിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന അവസാന കോള്‍ ആരുടേതാണെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൂടാതെ ന്യൂമാഹി, മാഹി മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends