രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ കണ്ണൂരില്‍ വ്യാഴാഴ്ച സമാധാന യോഗം; സമാധാന ചര്‍ച്ച വിളിച്ചത് ജില്ലാ കളക്ടര്‍; മാഹിയിലാണ് കൊലപാതകങ്ങള്‍ ഉണ്ടായതെങ്കിലും അതിന്റെ അലയൊലികള്‍ കണ്ണൂര്‍ ജില്ലയിലും ഉണ്ടായതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ യോഗം വിളിച്ചത്

രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നാളെ സി.പി.എം ബി.ജെ.പി സമാധാന ചര്‍ച്ച നടക്കും. ജില്ലാ കളക്ടറാണ് വൈകിട്ട് ആറിന് സമാധാന ചര്‍ച്ച വിളിച്ചത്. മാഹിയില്‍ സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാന യോഗം. മാഹിയിലാണ് കൊലപാതകങ്ങള്‍ ഉണ്ടായതെങ്കിലും അതിന്റെ അലയൊലികള്‍ കണ്ണൂര്‍ ജില്ലയിലും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഓരോ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോഴും സമാധാന ചര്‍ച്ചകള്‍ വിളിക്കാറുണ്ടെങ്കിലും ഇതിലെ ധാരണകള്‍ ഒരു പാര്‍ട്ടിയും പാലിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
തിങ്കളാഴ്ച രാത്രി സി.പി.എം മുന്‍ മാഹി നഗരസഭ കൗണ്‍സിലര്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുമ്ബ് ബി.ജെ.പി പ്രവര്‍ത്തകന്‍ യു.സി. ഷമേജും വെട്ടേറ്റുപിടഞ്ഞു മരിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് രണ്ട് കൊലപാതകങ്ങളും അരങ്ങേറിയത്. ന്യൂമാഹിയില്‍ നേരത്തെ ആര്‍.എസ്.എസുകാരായ രണ്ട് യുവാക്കള്‍ ഒന്നിച്ച് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയാക്കപ്പെട്ടില്ലെങ്കിലും സി.പി.എം പ്രാദേശിക നേതാവ് കണ്ണിപൊയില്‍ ബാബുവിനെതിരെ അന്ന് ആര്‍.എസ്.എസ് ആരോപണമുന്നയിച്ചിരുന്നു. ബാബുവിനുനേരെ അക്രമം നടക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പരാതിയുമുണ്ടായിരുന്നു.
2016 ഡിസംബറില്‍ ബാബുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതായി സി.പി.എം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















