കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം : കളക്ടറുടെ നേതൃത്വത്തില്‍ സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ച ഇന്ന്

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ച. വൈകുന്നേരം നാലു മണിക്കാണ് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്.
ഇരു മുന്നണികള്‍ക്കും കളക്ടര്‍ കത്തു നല്‍കി. അതേ സമയം കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
കൊലപതാകത്തിനു പുറമെ ബിജെപിയും സിപിഐഎമ്മും നടത്തിയ വിലാപ യാത്രയിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. പൊലീസ് ജീപ്പടക്കം അക്രമികള്‍ കത്തിച്ചു. പള്ളൂരില്‍ പുതുച്ചേരി പൊലീസിന്റെ വാഹനമാണ് കത്തിച്ചത്.
ബിജെപി ഓഫീസായ മാരാര്‍ജി ഭവനും നാല് കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീയിട്ടു.
https://www.facebook.com/Malayalivartha





















