ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ത്തുണ്ടാക്കുന്ന ഐസ്‌ക്രീമിനും ശീതള പാനീയങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും നിരോധനം

ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ത്തുണ്ടാക്കുന്ന ഐസ്‌ക്രീമും ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്നത് നിരോധിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ നിയമനടപടി സ്വീകരിക്കും.
ഇത്തരം കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ 8943346181 (തിരുവനന്തപുരം) എന്ന നമ്പറിലോ തിരുവനന്തപുരം മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ 89433 എന്ന നമ്പറിലോ അറിയിക്കണമെന്നും കമീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















