അമൃതാനന്ദമയി മഠത്തില്‍നിന്ന് വിദേശപൗരനെ പോലീസ് അറസ്റ്റ് ചെയ്തു

വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍നിന്ന് വിദേശപൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ട്, വീസ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയില്‍ തുടര്‍ന്നതിന്റെ പേരിലാണ് അറസ്റ്റ്. ഹാള്‍ഗര്‍ എറിക് ഇര്‍ക്മിഷ് എന്നയാളാണ് അറസ്റ്റിലായതെന്നു കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. രണ്ട് ദിവസം മുന്പാണ് ഇയാള്‍ വള്ളിക്കാവിലെ അമൃതപുരിയിലെത്തിയത്.
ടൂറിസ്റ്റ് വിസയില്‍ 2016ല്‍ ഇന്ത്യയിലെത്തി രണ്ടരവര്‍ഷത്തോളം വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് ഇയാള്‍ അമൃതപുരിയിലെത്തിയതെന്നാണു സൂചന. കുളു, മണാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടി കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹാള്‍ഗറിനെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















