തപസ്യ യുവപ്രതിഭ പുരസ്‌ക്കാരം മാന്നാര്‍ അയ്യപ്പന് നല്‍കി; ന്യത്ത സംഗീത അഭിനയ വാദ്യകലാരംഗത്തെ മികവിനാണ് 2018ലെ തപസ്യ പുരസ്‌ക്കാരത്തിന് അയ്യപ്പന്‍ അര്‍ഹനായത്

ഇടുക്കി കട്ടപ്പനയിൽ തപസ്യ കള്‍ച്ചറല്‍ സൊസൈറ്റി നല്‍കി വരുന്ന പ്രതിഭാ പുരസ്‌ക്കാരം യുവ കലാകാരന്‍ മാന്നാര്‍ അയ്യപ്പന്‍ ഏറ്റുവാങ്ങി. ന്യത്ത സംഗീത അഭിനയ വാദ്യകലാരംഗത്തെ മികവിനാണ് 2018ലെ തപസ്യ പുരസ്‌ക്കാരത്തിന് അയ്യപ്പന്‍ അര്‍ഹനായത്. ഇരുപത്തിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം ജോയ്‌സ് ജോര്‍ജ് എം.പി. അയ്യപ്പന് നല്‍കി.
വാര്‍ഷികാഘോഷം റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ മനാജ്. എം. തോമസ് അധ്യക്ഷനായിരുന്നു . നഗരസഭാ കൗണ്‍സിലര്‍മാരായ ജോയി വെട്ടിക്കുഴി, സിബി പാറപ്പായി, ഗിരീഷ് മാലിയില്‍, സാഹിത്യകാരന്മാരായ കെ.ആര്‍.രാമചന്ദ്രന്‍ , സുഗതന്‍ കരുവാറ്റ, മോബിന്‍ മോഹന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകരായ ഇ.ജെ.ജോസഫ്, എം.സി.ബോബന്‍, അനില്‍.കെ.ശിവറാം ,ഷാജി നെല്ലിപ്പറമ്ബില്‍, കാഞ്ചിയാര്‍ മോഹന്‍, ജേക്കബ് .കെ.വെട്ടുകാട്ടില്‍, എന്‍കെ.രാജന്‍, സതീഷ് പാഴൂപ്പള്ളില്‍, കലാമണ്ഡലം ബീന, പി.ജെ.സത്യപാലന്‍ ,സി.എസ്.രാജേന്ദ്രന്‍, ജോര്‍ജ് തോമസ്, ജോര്‍ജ്ജ് ഐപ്പന്‍ പറമ്ബില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തപസ്യ നാട്യകലാക്ഷേത്രത്തിന്റെ നൃത്ത നിശയും അരങ്ങേറി
https://www.facebook.com/Malayalivartha





















