സഹോദരിയെ ചില ദുഷ്ട ശക്തികൾ കവർന്നെടുത്തു; എങ്കിലും ദൈവത്തിന്റെ സ്വന്തം നാടിനോട് പരിഭവങ്ങളില്ല കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി നാട്ടിലേക്ക് മടങ്ങുമ്പോൾ പറഞ്ഞ വാക്കുകൾ

സഹോദരിയെ ചില ദുഷ്ട ശക്തികള്‍ കവര്‍ന്നെടുത്തെങ്കിലും ദൈവത്തിന്റെ സ്വന്തം നാടിനോട് പരിഭവങ്ങളില്ലാതെയാണ് കൊല്ലപ്പെട്ട ലാത്വിന്‍ യുവതിയുടെ സഹോദരി മടങ്ങുന്നത്. മടങ്ങുന്നതിന് മുൻപായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെത്തി നന്ദി അറിയിച്ചു. കേരളത്തിലേക്ക് ഇനിയും വരുമെന്നും രണ്ട് ദിവസം കൂടി കേരളത്തില്‍ കാണുമെന്നും അവര്‍ പറഞ്ഞു. കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി അവര്‍ക്ക് നല്‍കി.
സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ടു യുവാക്കള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയ്ക്കു പുറമേ ഒരുലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ അറിയിച്ചു. ആ യുവാക്കളുടെ വിദ്യാഭ്യാസാവശ്യത്തിനു സഹായകരമായ തരത്തില്‍ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്.സഹോദരിയെ നഷ്ടമായെങ്കിലും, ആ ദുരന്തത്തിന്റെ ആഘാതം മറികടക്കാന്‍ സഹായിച്ച കേരളത്തോടു സ്നേഹമാണെന്നും ഇല്‍സ പറഞ്ഞു.
https://www.facebook.com/Malayalivartha





















