വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍... സ്വയം ചിതയുണ്ടാക്കി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ്

കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാള കനകക്കുന്ന് മാണിയംപറമ്പില്‍ പ്രകാശന്റെ (70) മൃതദേഹമാണ് വീട്ടുവളപ്പിലെ ആറടിയോളം നീളമുള്ള കുഴിയില്‍ വിറകുകള്‍ അടുക്കി വച്ച് കത്തിച്ച നിലയില്‍ കണ്ടത്.വിറകില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയിലാണ്. സ്വയം ചിതയുണ്ടാക്കി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നു. പ്രഥമികനിഗമനം. ആളിക്കത്തിയ തീയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതായി സൂചനയുണ്ട്.
പുറത്ത് കടക്കാനാവാതെ കാല്‍പാദങ്ങള്‍ ഒഴികെ കത്തിയമര്‍ന്ന നിലയിലാണ്. മൃതദേഹം പൊലീസ് കാവലില്‍ സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് വിഭാഗം എത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
https://www.facebook.com/Malayalivartha





















