ഇടുക്കി ദേവികുളത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

ദേവികുളം ഗ്യാപ് റോഡിൽ വാഹനാപകടം. രണ്ടു പേർക് തലക്ക് പരിക്ക്. ഇന്ന് വെളുപ്പിനെ മധുരയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ദേവികുളം ഗ്യാപ്പിലാണ് വാൻ മറിഞ്ഞത്. എട്ടു പേര് ഉണ്ടായിരുന്നു എന്നറിയുന്നു. തലക്ക് പരിക്കേറ്റ രണ്ടു പേരെ മൂന്നാർ ടാറ്റ ടീ ജനറൽ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇവരെ സി ടി സ്കാൻ എടുക്കാൻ വേണ്ടി അടിമാലി മോർണിംഗ് സ്റ്റാർ ആസ്പത്രിയിൽ കൊണ്ടുപോയി.
https://www.facebook.com/Malayalivartha





















