Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിഹിതം ഉണ്ടായിരിക്കും; പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച്‌ നില്‍ക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്: അവരുടെ അടിവസ്ത്രം വരെ വീട്ടില്‍ എല്ലായിടത്തും കിടക്കും... സ്ത്രീകളെ അപമാനിക്കുന്ന വിവാദ പ്രസംഗവുമായി ഇസ്ലാമിക് പ്രഭാഷകന്‍

10 MAY 2018 09:39 AM IST
മലയാളി വാര്‍ത്ത

ജോലി ചെയ്യുന്ന സ്ത്രീളെ അപമാനിക്കുന്ന പ്രസംഗവുമായി മുസ്ലീം മത പ്രഭാഷകൻ മുജാഹിത് ബാലുശ്ശേരി. പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും പ്രഭാഷണത്തില്‍ മുജാഹിദ് ബാലുശ്ശേരി പറയുന്നു. പെണ്ണു പെണ്ണാണ്.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിഹിതം ഉണ്ടായിരിക്കും എന്നും ഇയാള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാം മോശക്കാരാണ് എന്ന തരത്തിലായിരുന്നു ഈ പ്രസംഗം. മുമ്പും വിവാദ പ്രസംഗങ്ങൾ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് മുജഹിദ് ബാലുശേരി. മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ പ്രസംഗം ഇങ്ങനെ.

''സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാല്‍ തുണിയഴിച്ച്‌ നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരല്‍ മുതല്‍ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്ത്രൈണ ഭാവമുള്ളവളാ അവള്‍. കുടുംബിനിയാണ്. അവള്‍ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതല്‍ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോര്‍ഡര്‍ അവരുടെ ലൈഫിലുമുണ്ടാകും. ടെക്നോപാര്‍ക്കും ഐടി പാര്‍ക്കും നോക്ക്. എനിക്ക് ശമ്ബളമുണ്ട് അവന് ശമ്ബളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങള്‍ വേര്‍പെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.

പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവള്‍ക്ക് ശമ്ബളം കിട്ടിയാല്‍ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിചെല്ലുമ്പോ  മലയാള വേഷം ധരിച്ച്‌ നില്‍ക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്.

പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച്‌ നില്‍ക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.'' മുസ്ലിം സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends