നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റ് ജീവനക്കാരന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബസ് ബൈക്കിലിടിച്ച് എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റ് ജീവനക്കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറരയോടെ മണിയോടെയാണ് അപകടം നടന്നത്. സീപോര്‍ട്ട്എയര്‍ പോര്‍ട്ട് റോഡില്‍ നടന്ന അപകടത്തില്‍ പത്തനംതിട്ട സ്വദേശിയായ ആലുവ എരുമത്തല ചുട്ടിപറമ്പില്‍ വീട്ടില്‍ സി.ജെ സാമുവല്‍ കുട്ടി (51 )യാണ് മരിച്ചത്. ഓലിമുകള്‍ ജുമ മസ്ജിദിന് സമീപത്തുളള പെട്രോള്‍ പമ്പില്‍ നിന്നും സര്‍വീസ് നടത്താനായി ബസ് റോഡിലേക്ക് പിന്നോട്ട് എടുക്കുന്നതിനിടയില്‍ ആലുവ ഭാഗത്തു നിന്ന് വരുകയായിരുന്ന സാമുവലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സാമുവല്‍ ഓടിച്ചിരുന്ന യമഹ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. സാമുവലിന്റെ വയറിലൂടെ കയറിയിറങ്ങിയ ബസ് അന്‍പതുമീറ്ററോളം പിന്നോട്ടുവന്ന് അവിടെയുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച് സമീപത്തെ തടിമില്ലിന്റെ കെട്ടിടത്തില്‍ ഇടിച്ചാണ് നിന്നത്. ഇരുമ്പനം എല്‍.പി.ജി ബോട്ടിലിംഗ് പ്‌ളാന്റിലെ ജീവനക്കാരനാണ് സാമുവല്‍ കുട്ടി. കാക്കനാട് എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശഹബാന്‍ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ അല്ല ബസ് ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ട്രാഫിക് പൊലീസ് എസ്.ഐ മധു,രാധാകൃഷ്ണന്‍ എന്നിവര്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ:നിര്‍മ്മല. മക്കള്‍: അജു, എബിന്‍.
https://www.facebook.com/Malayalivartha
























