എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!

ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടില്‍ വര്‍ക്കല സ്വദേശിനി ആരതി (27) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഭരതന്നൂര്‍ സ്വദേശി അതുല്‍ ശ്രീകുമാറിനെതിരെ നാടുനടുക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രമുഖ സ്വകാര്യ ബാങ്കില്‍ മാനേജരാണെന്ന് വ്യാജരേഖ ചമച്ചും വേഷം കെട്ടിയുമാണ് അതുല്‍ ആരതിയെ വിവാഹം കഴിച്ചതെന്ന് കുടുംബം വെളിപ്പെടുത്തി. ബാങ്കുകള്‍ക്ക് വേണ്ടി ലോണ്‍ കുടിശ്ശിക വരുത്തുന്ന വാഹനങ്ങള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്ന (സിസി പിടിത്തം) പണിയായിരുന്നു ഇയാള്‍ക്കെന്ന് വിവാഹശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞത്.
ഭാര്യ മരണപ്പെട്ട് കിടക്കുമ്പോഴും ഒട്ടും കൂസലില്ലാതെ, ഭാവവ്യത്യാസമില്ലാതെ നിന്ന അതുല്‍ ഒരു കൊടും ക്രിമിനലിന്റെ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. മകള്‍ക്ക് നല്ലൊരു ജീവിതം സ്വപ്നം കണ്ട് ആരതിയുടെ അച്ഛന്‍ ഗള്‍ഫില്‍ കിടന്ന് ചോരനീരാക്കി സമ്പാദിച്ചതും, ഭൂമി പണയപ്പെടുത്തി എടുത്ത 20 ലക്ഷം രൂപയുടെ കടവും ഉപയോഗിച്ചാണ് കല്യാണം നടത്തിയത്. ആ കടം ഇപ്പോഴും വീട്ടുകാര്‍ അടച്ചുതീര്‍ത്തിട്ടില്ല. കൂടാതെ വിവാഹസമയത്ത് നല്‍കിയ 50 പവന്‍ സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും അതുല്‍ വിറ്റുതുലച്ചു. ബാക്കി സ്വര്‍ണ്ണം വിവിധയിടങ്ങളില്‍ പണയം വെച്ച് 10 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങി ആഡംബര യാത്രകള്‍ നടത്തുകയായിരുന്നു ഈ ഗുണ്ട.
ഒടുവില്‍ ആരതിയുടെ ശരീരത്തില്‍ ഒരു തരി പൊന്നുപോലും അവശേഷിച്ചില്ല, കേവലം 'കെട്ടുതാലി' മാത്രമാണ് മരിക്കുമ്പോള്‍ ആരതിയുടെ കഴുത്തിലുണ്ടായിരുന്നത്. ബാക്കി സ്വര്‍ണ്ണം കൂടി പണയം വെയ്ക്കാന്‍ വിസമ്മതിച്ചതിനാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരതിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്.
കാമുകിയെ മരണത്തിലേക്ക് എറിഞ്ഞ മുന്‍കാല ചരിത്രം
അതുലിന്റെ ക്രൂരതയ്ക്ക് ഇരയാകുന്ന ആദ്യത്തെ പെണ്‍കുട്ടിയല്ല ആരതി എന്ന ഞെട്ടിക്കുന്ന വിവരവും കുടുംബം പുറത്തുവിട്ടു. മുന്‍പ് കൊല്ലം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയുമായി അതുലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ അതിലും സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു ആലോചന വന്നപ്പോള്‍ അതുല്‍ ആ പെണ്‍കുട്ടിയെ ചതിച്ചു. ഇതില്‍ മനംനൊന്ത് ആ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. ഈ ആത്മഹത്യാവിവരം ഒളിച്ചുവെച്ചാണ് ഇയാള്‍ ആറ്റുകാലില്‍ വന്ന് വീട് വാടകയ്‌ക്കെടുത്ത് ആരതിയുമായി താമസം തുടങ്ങിയത്. ഈ ചതി പിന്നീട് അറിഞ്ഞതുമുതല്‍ ഇരുവരും തമ്മില്‍ കടുത്ത വഴക്കായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് പൊലീസ് എത്തുമ്പോള്‍ വീടിന്റെ വാതില്‍ തുറക്കാന്‍ അതുല്‍ മടിച്ചുനിന്നു. വാടകവീടായതിനാല്‍ കതക് പൊളിക്കാന്‍ പറ്റില്ലെന്ന ക്രൂരമായ ന്യായമാണ് ഇയാള്‍ പറഞ്ഞത്. ഒടുവില്‍ നാട്ടുകാര്‍ ബലംപ്രയോഗിച്ച് വാതില്‍ തകര്‍ത്തപ്പോഴാണ് ആരതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യയുടെ മൃതദേഹം മുന്നില്‍ കിടന്നിട്ടും ഒട്ടും കൂസലില്ലാതെയാണ് അതുല്‍ പെരുമാറിയത്.
ആരതിയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദേഹത്ത് 13 പുതിയ മുറിപ്പാടുകളും കൂടാതെ പഴയ നിരവധി ഉണങ്ങിയ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മര്‍ദനവിവരം പുറംലോകം അറിയാതിരിക്കാന്‍ സ്വന്തം മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആരതിയെ ഇയാള്‍ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തിയിരുന്നു. മരിക്കുന്നതിന് മുന്‍പ് ഡയറിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പിലെ മറ്റു പേജുകളെല്ലാം കീറിമാറ്റിയ നിലയിലായിരുന്നു.
കടുത്ത മദ്യപാനിയായ അതുല്‍, മര്‍ദിച്ച വിവരം വെള്ളിയാഴ്ച രാവിലെ ആരതി ഗള്‍ഫിലുള്ള അച്ഛനെ വിളിച്ച് കരഞ്ഞുപറഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ ജിനു ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അതുല്‍ വൈകിട്ട് വീട്ടിലെത്തുന്നത്. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് വസ്തുനിഷ്ഠമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒരു പ്രവാസിയുടെ കുടുംബത്തെ മുഴുവന്‍ കൊള്ളയടിച്ച്, മകളെ മരണത്തിന് എറിഞ്ഞു കൊടുത്ത അതുല്‍ ശ്രീകുമാറിനെതിരെ കൊലക്കുറ്റത്തിന് തുല്യമായ ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.
https://www.facebook.com/Malayalivartha
























