കതിരൂര്‍ മനോജ് വധം; എത്രയും വേഗം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം നീക്കം

യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ സജീവമാക്കാന്‍ സിപിഎം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എത്രയും വേഗം അട്ടിമറിക്കാനാണ് നീക്കം. കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാനും സിപിഎം തയ്യാറായേക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാരിനെ മറിക്കണമെന്നാണ് സിപിഎമ്മിന്റെ ഉള്ളിലിരിപ്പ്.
കതിരൂര്‍ മനോജ് വധക്കേസില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ചില നിലപാടുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതില്‍ ഒന്നാമത്തേത് ദേശവിരുദ്ധ പ്രവര്‍ത്തനം ചാര്‍ജ് ചെയ്തതാണ്. ഇതിനു പിന്നില്‍ ആര്‍.എസ്.എസ്സാണെന്നാണ് സിപിഎമ്മിന്റെ സംശയം. മന്ത്രി രമേശ് ചെന്നിത്തല ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. ആര്‍.എസ്സ്.എസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ രമേശ് അതേപടി അംഗീകരിക്കുന്നു. വി.മുരളീധരന്റെ നിര്‍ദ്ദേശാനുസരണമാണ് സിപിഎമ്മിന് വിനയാകുന്ന ചാര്‍ജ് രമേശ് ചാര്‍ത്തിയതെന്നാണ് ആരോപണം. രമേശ് ചെന്നിത്തല ആര്‍എസ്എസിന്റെ കുഴലൂത്തുകാരനാകരുതെന്ന് പറഞ്ഞ് പിണറായി പരസ്യമായി രംഗത്തെത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് കൊല്ലപ്പെട്ട ബിജെപി നേതാവ് കതിരൂര്‍ മനോജിന്റെ വസതി സന്ദര്‍ശിക്കുന്ന തരത്തില്‍ വിഷയം വളര്‍ത്തിയത് കേരള സര്‍ക്കാരാണെന്നാണ് സിപിഎമ്മിന്റെ പരാതി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കേരള ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചതും ഇതിനു വേണ്ടിയായിരുന്നു. അന്വേഷണം മുറുകിയാല്‍, ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ അകത്താകാതിരുന്ന സിപിഎം സംസ്ഥാന നേതാക്കള്‍ അകത്താകുമെന്ന ഭയവും സിപിഎമ്മിനുണ്ട്. നേരത്തെ യുപിഎ ഭരിച്ചിരുന്ന കാലത്ത് സിപിഎമ്മിന് ഡല്‍ഹിയില്‍ നിഷ്പ്രയാസം ഇടപെടലുകള്‍ നടത്താമായിരുന്നു. ഇപ്പോള്‍ അത് സാധ്യമല്ല.
കേരള സര്‍ക്കാരിനെ തള്ളിയിട്ടാല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന മട്ടില്‍ കേസുകള്‍ നടത്താമെന്ന് സിപിഎം ആലോചിക്കുന്നു. അതിന് ഉമ്മന്‍ചാണ്ടിയും രമേശും കളമൊഴിയണം. കെ.എം.മാണി മുഖ്യമന്ത്രിയായാലും കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
വിഷയം സങ്കീര്‍ണ്ണമാക്കുന്നതിനു മുമ്പ് ഉമ്മന്‍ചാണ്ടിയെ ഒതുക്കാനാണ് സിപിഎം ആലോചിക്കുന്നത്. കതിരൂര്‍ മനോജ് കേസില്‍ ഒരു പ്രമുഖ സിപിഎം നേതാവിന് പങ്കുണ്ടെന്ന് ബിജെപി സംശയിക്കുന്നു. അതേ നേതാവിനെ തന്നെ ടി.പി . കേസിലും പങ്കുണ്ടായിരുന്നു. വി.എസ് .അച്യുതാനന്ദനാകട്ടെ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി അകത്താകട്ടെ എന്നാണ് ചിന്തിക്കുന്നത്. ഏതായാലും വിവാദം മുറുകാന്‍ നില്‍ക്കും മുമ്പ് കേരള സര്‍ക്കാരിനെ ഒതുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിന് കെ.എം.മാണിയെ കിട്ടുമോ എന്നാണ് കേരളം കൗതുകപൂര്‍വ്വം നോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha