സെക്രട്ടറിയേറ്റും വാടകയ്ക്ക്? സെക്രട്ടറിയേറ്റിനുള്ളില്‍ കാനറ ബാങ്കിന്റെ ശാഖ; മറ്റ് ബാങ്കുകളും അനുമതിയ്ക്കായി കാത്തു നില്‍ക്കുന്നു

സംസഥാനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഒരു പങ്കാളിത്തവുമില്ലാത്ത ബാങ്കാണ് കാനറ ബാങ്ക്. ഇപ്പോഴാകട്ടെ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് സ്റ്റാച്യുവിലെ എസ്ബിടി ശാഖ വഴിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇടപാടുകളിലെ സ്‌പെഷ്യലൈസ്ഡ് ശാഖ എന്ന പേരിലാണ് കാനറ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
കാനറ ബാങ്കിന് നല്‍കിയതിനാല്‍ അതിനേക്കാള്‍ പേരും പ്രശസ്തിയും വിശ്വാസവുമുള്ള എസ്.ബി.ടിയും സൗത്ത് ഇന്ത്യന്‍ ബാങ്കും ഐസിഐസിഐ പോലുള്ള സ്വകാര്യബാങ്കുകളും സെക്രട്ടറിയേറ്റില്‍ ബാങ്ക് തുടങ്ങാന്‍ അധികാരികളെ സമീപിച്ചു കഴിഞ്ഞു. അങ്ങനെ സെക്രട്ടറിയേറ്റിന്റെ മുറികള്‍ ഓരോന്നായി വാടകയ്ക്ക് തയ്യാറെടുക്കുകയാണ്…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha