നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത് ഇങ്ങനെ

ഇതിന് മുന്‍പ് മൂന്ന് സ്ഥലങ്ങളില്‍ മാത്രമേ നിപാ അസുഖം വരുത്തിയിട്ടുള്ളു. മലേഷ്യയിലും ബംഗ്ലാദേശിലും ബംഗാളിലെ സിലിഗുരിയിലും. പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് നിപ്പ മൂന്ന് രീതിയിലേ പകരൂ എന്നാണ്.
1. വവ്വാലിന്റെ വിസര്‍ജ്യത്തില്‍ നിന്നും
2. വവ്വാലിന്റെ ഉമിനീര്‍ കലര്‍ന്ന .പഴങ്ങള്‍ കഴിക്കുമ്പോള്‍
3. നിപാ രോഗം വന്ന വ്യക്തിയുടെ ഉമിനീര്‍, കഫം എന്നിവ ശരീരത്തില്‍ പുരളുമ്പോഴും, തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗിയില്‍ നിന്നും തെറിക്കുന്ന കണങ്ങളില്‍ നിന്നും.
അല്ലാതെ വായുവിലൂടെയോ വെള്ളത്തിലൂടെയോ നിപാ വൈറസ് പകര്‍ന്ന ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.
വവ്വാല്‍, നിപാ വൈറസിന്റെ പ്രകൃതിദത്ത സംഭരണകേന്ദ്രമാണ്. അതായത് നിപാ, വവ്വാലിന്റെ ശരീരത്തില്‍ എത്തിയാല്‍ പെറ്റു പെരുകി അവിടിരിക്കും. അപ്പോള്‍ വവ്വാലിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ കാരണം വവ്വാലിന് അസുഖം വരില്ല. എന്നാല്‍ നിപായെ കൊണ്ടുനടക്കുന്ന പ്രകൃതിദത്ത കലവറയായ ആയി വവ്വാല്‍ മാറും.
1998 ല്‍ മലേഷ്യയില്‍ നിപാ വൈറസ് ബാധയുണ്ടായത് പന്നി ഫാമില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ്. ഫാമിലെ മരങ്ങള്‍ നിറയെ വവ്വാല്‍ ആയിരുന്നു. അവയുടെ വിസര്‍ജ്യം പന്നികള്‍ ഭക്ഷിച്ചപ്പോള്‍ അവയുടെ ശരീരത്തില്‍ നിപ്പ പെരുകുകയും പന്നികളില്‍ നിന്നും മനുഷ്യന് കിട്ടുകയും ആയിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള അണുബാധയാണ് ഇവിടെ സംഭവിച്ചത്.
ബംഗ്ലാദേശില്‍ രണ്ടു പ്രാവശ്യം നിപാ വൈറസ് ബാധ ഉണ്ടായി. ആദ്യം, ഈന്തപ്പനയുടെ നീരു നേരിട്ട് കുടിച്ചവര്‍ക്ക്. നീര് ചൂടാക്കി പാനീയം ആയി കുടിക്കുന്ന രീതിയാണ് അവിടെയുള്ളത്. ചിലര്‍ നേരിട്ട് കുടിച്ചപ്പോള്‍ ആണ് അസുഖം വന്നത്. ഇന്‍ഫ്രാറെഡ് ക്യാമറ കൊണ്ട് പരിശോധിച്ചപ്പോള്‍ നീരെടുക്കാന്‍ വെട്ടിയ തടിയില്‍ നിന്നും ഊറുന്ന നീര് വവ്വാല്‍ എന്നും വന്ന് കുടിക്കുന്നു. ഇങ്ങിനെ വവ്വാലിന്റെ ഉമിനീര്‍ കലര്‍ന്ന നീരാണ് ശേഖരിച്ചു അന്നു ചിലര്‍ കുടിച്ചത്. അപ്പോള്‍ അവിടെ വവ്വാലിന്റെ ഉമിനീര്‍ ആണ് നിപായെ കൊടുത്തത്. അതായത് ഭക്ഷ്യജന്യ അണുബാധ
രണ്ടാം പ്രാവശ്യം അവിടെ രോഗം വന്നത്, രോഗം വന്ന ഒരാളെ പരിചരിച്ചവര്‍ക്കും കാണാന്‍ വന്നവര്‍ക്കും ആയിരുന്നു. അതായതു സമ്പര്‍ക്കത്തിലൂടെയുള്ള അണുബാധ.
ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നു .അവയുടെ ഫലങ്ങള്‍ ഇവയാണ് .
1 നിപാ വൈറസു 22 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടക്ക് മാത്രമേ ജീവനുള്ളവയായി ഇരിക്കുകയുള്ളു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ നിപാ നശിക്കും.
2 .ഈര്‍പ്പം ഉള്ള വസ്തുക്കളില്‍ മാത്രമേ നിപ്പക്ക് ശക്തി ഉണ്ടാകൂ. വിസര്‍ജ്യം നിപ്പയെ നശിപ്പിക്കും.
3 .പുറത്തുവന്നാല്‍ അന്തരീക്ഷ ഊഷ്മാവില്‍ പരമാവധി 15 മിനിറ്റു ജീവിച്ചിരിക്കും.
4 . പഴങ്ങളിലെ പഞ്ചസാരയും പുളിരസവും നല്‍കുന്ന അനുകൂല അസിഡികായ പിഎച്ച് 3 5 കിട്ടിയാല്‍ നാല് ദിവസം വരെ പഴങ്ങളിലും തെങ്ങു, പന മുതലായവയുടെ നീരിലും ജീവിക്കും. പിഎച്ച് ആല്‍ക്കലൈന്‍ പിഎച്ച് എട്ടിനു മുകളില്‍ എത്തിയാല്‍ നിപായുടെ പുറംതോട് പൊട്ടി നശിക്കും. അതാണ് സോപ്പ്, നിപായെ നശിപ്പിക്കുന്നത്.
5 . സ്പര്‍ശനത്തില്‍ കൂടിയാണ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നിപാ പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ കൈയിലും മറ്റും പുരണ്ടാല്‍ അണുബാധ ഉണ്ടാകാം. രോഗി ചുമയ്ക്ക്‌മ്പോള്‍ തെറിക്കുന്ന സ്രവം അടുത്തുനില്‍ക്കുന്ന ആളിലേക്കു തെറിച്ചു വീണാല്‍ രോഗം വരാം. ഈ അവസ്ഥയില്‍ വായുവില്‍ കൂടെ പകരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ തൊട്ടടുത്ത് തെറിക്കുന്ന സ്രവം ആണ് വായുവില്‍ കൂടി എത്തുന്നത്.
6 .തൊണ്ടയില്‍ എത്തിയാലേ നിപാക്ക് രോഗം വരുത്താന്‍ കഴിയൂ. രോഗാണുക്കള്‍ കലര്‍ന്ന പഴങ്ങള്‍ കഴിക്കുമ്പോഴും, രോഗിയുടെ സ്രവം നേരിട്ട് വായിലോ മൂക്കിലോ എത്തിയാലും ഇന്‍ഫെക്ഷന്‍ വരും. തൊണ്ടയിലെ ടോണ്‍സില്‍സ് ആണ് നിപാ ആദ്യം വളരാന്‍ ഉപയോഗിക്കുന്നത്. പിന്നെ താഴോട്ട് ശ്വാസ കോശത്തിലേക്ക് കടക്കും. ശ്വാസകോശത്തില്‍ പെറ്റുപെരുകുന്ന നിപ്പ രക്തത്തിലൂടെ തലച്ചോറില്‍ എത്തും. കൂടാതെ രോഗിയുടെ തൊണ്ടയിലും മൂക്കിലും ഉമിനീരിലും എത്തും.
ഈ തരത്തില്‍ ഉള്ള പകരല്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളു. ഇനി കേരളത്തില്‍ നിപ്പ പകര്‍ന്നത് വേറെ ഏതെങ്കിലും രൂപത്തില്‍ ആണെങ്കില്‍ ശാസ്ത്രലോകത്തിന് അതൊരു മുതല്‍കൂട്ടായിരിക്കും. നിപ്പ അങ്ങിനെയും പകരാം.
https://www.facebook.com/Malayalivartha