നിപ വൈറസ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

പകര്‍ച്ച പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ . പൂജപ്പുരയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്.
ഇയാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയത്. ഇയാള്‍ക്ക് നിപ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha