പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം

പിണറായിയില്‍ നടന്ന കൂട്ടക്കൊലയില്‍ ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രമെന്ന് അന്വേഷണ സംഘം. കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇതാണ് വ്യക്തമായതെന്ന് കേസന്വേഷിക്കുന്ന തലശ്ശേരി സിഐ പറഞ്ഞു.
യുവതിയുടെ മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഡിലീറ്റാക്കിയ എസ്എംഎസ് ഉള്‍പ്പെടെ പരിശോധിക്കും. അതില്‍ മറ്റ് തെളിവുകളുണ്ടെങ്കിലേ കൂടുതല്‍ അന്വേഷിക്കൂ. പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയാണ് പ്രതി. എലിവിഷം നല്‍കി പലപ്പോഴായി മാതാപിതാക്കളേയും മക്കളേയും കൊലപ്പെടുത്തിയതാണ് കേസ്.
https://www.facebook.com/Malayalivartha