പഴവങ്ങാടി ഗണപതി കാത്തു : മംഗള്‍യാന്‍ വിഘ്‌നമില്ലാതെ എത്തി

ശാസ്ത്രവും വിശ്വാസവും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു വന്‍വിജയമായി. സെപ്റ്റംബര്‍ 24 എന്ന നിര്‍ണായക ദിനത്തിനായി കാത്തിരുന്ന നൂറുകോടി ജനതയുടെ ടെന്‍ഷനകറ്റാന്‍ കൊച്ചുകേരളത്തില്‍ വിശ്വാസികളായ മലയാളികള്‍ ഒത്തുകൂടി. ഏതു മതവിശ്വാസം എന്നതല്ല വിശ്വസിക്കുന്നവര്‍ക്ക് ദൈവം എന്ന അദൃശ്യ ശക്തിയുടെ സാന്നിധ്യം തൊട്ടറിയാനാകും എന്നതാണ് യാഥാര്‍ഥ്യം. അത്തരത്തിലൊരു അനുഭവമാണ് ഇന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ഒത്തുകൂടിയവര്‍ക്ക് ലഭിച്ചത്.
മംഗള്‍യാന്‍ എന്ന ഇസ്രൊയുടെ ദൗത്യത്തിനായി വിഘ്‌നമകറ്റുന്ന കരുണാനിധിക്ക് നേര്‍ച്ചകള്‍ നേര്‍ന്നത് ഫ്രണ്ട്‌സ് ഓഫ് ട്രിവാന്‍ഡ്രം എന്ന സാംസ്‌ക്കാരിക സംഘടനയാണ്. ഗണപതിയുടെ ഇഷ്ടവഴിപാടുകളായ നാളികേരവും മോദകവും ഉണ്ണിയപ്പവും ഒക്കെ സമര്‍പ്പിച്ച് അവര്‍ ഒത്തുകൂടി. മന്ത്രി വി.എസ്.ശിവകുമാര്‍, മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തുടങ്ങിയ പ്രമുഖരാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്.
ഐഎസ്ആര്‍ഒ തലവന്‍ കെ രാധാകൃഷ്ണന്‍ അടക്കമുളളവരും താന്‍പാതി ദൈവം പാതി എന്ന നിലപാടാണ് സ്വീകരിച്ചത്. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം ചെയ്തു തീര്‍ത്തശേഷം ദൈവത്തിന്റെ കനിവിനു കൂടി ഇവര്‍ പ്രാര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha