ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ബുധനാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് കണിച്ചുകുളങ്ങരയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാവും സംഘടനയുടെ നിലപാട് അറിയിക്കുക.
ഇടതു പക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളിയും, ബി.ജെ.പിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോൾ എല്‍.ഡി.എഫും എന്‍.ഡി.എയും ആശയക്കുഴപ്പത്തിലാണ്. ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി നിസഹകരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയനിലപാടിന് വലിയ പ്രസക്തിയുണ്ട്.
നേരത്തെ ഈ മാസം 20-ന് എസ്.എന്‍.ഡി.പിയുടെ നിലപാട് പ്രഖ്യാപിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും അന്ന് പ്രഖ്യാപനമുണ്ടായില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് ചെങ്ങന്നൂരിലിപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha