അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പതിനാറ് പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി. 11,640 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മധുവിന്റെ ശരീരത്തില്‍ 16 പ്രധാന മുറിവുകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്.സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മധുവിനെ ജനക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് 8 മൊബൈല്‍ ഫോണുകളിലായാണ്.
കേസില്‍ ആകെ 165 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പ്രധാന തെളിവായി മാറി.ഇക്കഴിഞ്ഞ ഫെബ്രവരി 22ന് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം വനത്തില്‍ കയറി മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha