നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി... ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം, മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം, തീരുമാനം മന്ത്രിസഭാ യോഗത്തില്‍...

നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം. മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മരണമടഞ്ഞ നഴ്‌സിനെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നടന്നത്. ഇതിന് തക്ക താക്കീതായിരുന്നു ഇന്നത്തെ മന്ത്രിസഭായോഗതീരുമാനം.
ആതുരശുശ്രൂഷ മാത്രം ജീവിതലക്ഷ്യമായി കണ്ടാണ് ലിനി നഴ്‌സാവാന്‍ ഇറങ്ങിത്തിരിച്ചത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ലോണെടുത്തു ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങ് പൂര്‍ത്തിയാക്കി. വന്‍തുക വായ്പയെടുത്താണ് ലിനി പഠിച്ചത്. പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്‌തെങ്കിലും തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. ലോണ്‍ തിരിച്ചടവ് പോലും ദുഷ്‌ക്കരമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം. അതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു.
ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ചും രോഗീപരിചരണത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു ലിനി. ഈ ആത്മാര്‍ഥ സേവനത്തിന് അവസാനം സ്വന്തം ജീവിതം തന്നെ നല്‍കേണ്ടിവന്നു ലിനി.
https://www.facebook.com/Malayalivartha