കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പാത്രിയാര്‍ക്കീസ് ബാവ...

കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു.
സഭകള്‍ തമ്മിലുള്ള ഐക്യമാണ് സുപ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ക്‌ളിഫ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തര്‍ക്കം പരിഹരിക്കാനുള്ള എല്ലാ പിന്തുണയും മുഖ്യമന്ത്രിയും വാഗ്ദ്ധാനം ചെയ്തു.
കോടതിവിധികള്‍ പലതും ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്ന് വരേണ്ടതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഡമാസ്‌കസില്‍ നിന്ന് ഇവിടെ വരെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് സമാധാനത്തിനവേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാര്‍ക്കീസ് ബാവ ഉറപ്പുനല്‍കി.
ബാവയുമാള്ള കൂടിക്കാഴ്ച തര്‍ക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തതില്‍ പാത്രിയാര്‍ക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തന്നെ തുടരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ അതിനോട് യോജിക്കുന്നില്ല. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha