ജനത്തെ ഇളക്കുമെന്നായപ്പോള്‍ വേണ്ടതു ചെയ്തു... വെള്ളക്കരം വര്‍ധനവില്‍ ഇളവ്, 15,000 ലിറ്റര്‍ വരെ വര്‍ധനയില്ലെന്ന് മന്ത്രിസഭാ തീരുമാനം

വെള്ളക്കരം വര്‍ധനവില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രതിമാസം 15,000 ലീറ്റര്‍ വരെ ഉപയോഗിക്കുന്നവരെ നിരക്കു വര്‍ധനയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനമായത്. നേരത്തെ 10,000 ലീറ്റര്‍ ആയിരുന്നു പരിധി നിശ്‌ചയിച്ചിരുന്നത്. എട്ടു ലക്ഷം ഉപഭോക്‌താക്കള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും.
20,000 ലിറ്റര്‍ എടുക്കുന്ന ഉപഭോക്താക്കളെ വരെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കണമെന്ന് കെപിസിസി നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം നികുതി നിഷേധ സമരം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളക്കരത്തിന്റെ നിരക്കു വര്‍ധന പുനഃപരിശോധിക്കാന്‍ മന്ത്രിസഭ തയാറായത്. അതേസമയം, ഓട്ടോ-ടാക്‌സി നിരക്കു വര്‍ധന വിഷയത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്‌ക്കുന്നതു സമ്പന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
എന്നാല്‍ മറ്റ് മേഖലകളില്‍ സര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്തി. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഢംബര കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി. 3,000 ചതുരശ്രഅടി വിസ്‌തീര്‍ണമുള്ള വീടുകള്‍ക്കും 2,000 ചതു.അടി വിസ്‌തീര്‍ണമുള്ള ഫ്‌ളാറ്റുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തി. അധിക നികുതി ഏര്‍പ്പെടുത്തി കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‌കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha