ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാനൂര്‍ ചെറുവാഞ്ചേരിയില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ബോംബേറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്‍.വി ശശിധരന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ അക്രമികള്‍ ശശിധരന്റെ വീടിനുനേരെ ബോംബെറിയുകയായിരുന്നു.
ബോംബേറില്‍ ശശിധരന്റെ മകള്‍ ശശിര(18) യുടെ കേള്‍വിശക്തിയ്ക്ക് തകരാര്‍ സംഭവിച്ചിരുന്നു.
അതേസമയം, ബിജെപി ജനശക്തി യാത്ര ഇന്ന് ചെറുവാഞ്ചേരി മേഖലയില്‍ പര്യടനം നടത്തുന്നതിനാല്‍ പ്രദേശത്ത് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥലത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു നേരെയും ആര്‍എസ്എസ് നേതാവിന്റെ വീടിനുനേരെയും ആക്രമണം നടന്നിരുന്നു. സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha