പിണറായിയും മാണിയും ഒരേ വേദിയില്‍ വാര്‍ത്തസത്യമാവുമോ?

ഭരണം മറിക്കാന്‍ ഇടതു പക്ഷം ശ്രമിക്കുന്നുവെന്ന മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ട് വ്യാഴാഴ്‌ച കെ എം മാണിയും പിണറായി വിജയനും ഒരേ വേദിയില്‍. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ മാണിയും ദേശാഭിമാനി കോട്ടയം എഡിഷന്റെ പുതിയ പ്രസ് ഉദ്‌ഘാടന വേളയില്‍ സംബന്ധിക്കും. കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനത്തോടെ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുമെന്നാണ് അഭ്യൂഹം. മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം മറിക്കാനാണ് സിപിഎം നീക്കം.
കോട്ടയം സ്വദേശികളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി.ജോസഫ് എന്നിവരെ ഒഴിവാക്കിയാണ് മാണിയെ ദേശാഭിമാനിയുടെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത്. കെ.എം മാണി തങ്ങളുടെ അഭ്യുദയകാംക്ഷിയാണെന്നും പണ്ട് മുതലേ തങ്ങള്‍ക്കു സഹായം ചെയ്യുന്നയാളാണെന്നും ദേശാഭിമാനി മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാണിയെ ഘടകകക്ഷിയാക്കി 2011 ല്‍ മന്ത്രിസഭ രൂപീകരിക്കാതിരുന്നത് മണ്ടത്തരമായെന്നു തന്നെയാണ് സിപിഎമ്മിന്റെ കണക്കൂകൂട്ടല്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ കെ എം മാണിയെ 2011 ല്‍ കൂടെ കൂട്ടാതിരുന്നത്. കെ എം മാണിയാകട്ടെ സിപിഎമ്മിനോട് തങ്ങള്‍ക്ക് തൊട്ടുകൂട്ടായ്‌മയില്ലെന്ന് വിശ്വസിക്കുന്നയാളാണ്.
നികുതി വര്‍ധിപ്പിച്ചതിനെ കുറിച്ച് ഇടതുപക്ഷം സമരത്തിനിറങ്ങുമ്പോഴും മാണിയെ കുറ്റപ്പെടുത്താന്‍ സിപിഎം തയ്യാറല്ല. നികുതി വര്‍ധനവിന് കാരണം ഉമ്മന്‍ചാണ്ടിയാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അച്യുതാനന്ദനും മാണിയെ കുറ്റപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം മറിക്കാതിരുന്നാല്‍ തങ്ങളുടെ പ്രധാന നേതാക്കളെല്ലാം ജയിലിലാവുമെന്നാണ് സിപിഎം വിശ്വസിക്കുന്നത്. നികുതി വര്‍ധനയുടെ പേരില്‍ കെ.എം.മാണിയെ കുറ്റപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത് തോമസ് ഐസക് മാത്രമാണ്. അത് ധനമന്ത്രിയും മുന്‍ധനമന്ത്രിയും തമ്മിലുള്ള പടലപിണക്കം മാത്രമാണെന്ന് പറയാം.
റബര്‍വിലയിടിവ് കേരള കോണ്‍ഗ്രസിന്റെ പ്രതിരോധത്തിലായിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിനൊപ്പം തുടര്‍ന്നിട്ട് കാര്യമില്ലെങ്കില്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കെ എം മാണി ഇതുവരെയും മനസ് തുറന്നിട്ടില്ല. ഉമ്മന്‍ചാണ്ടിയുമായുള്ള കേരള കോണ്‍ഗ്രസിന്റെ അസ്വാരസ്യങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
312 ബാറുകള്‍ പൂട്ടാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം മാണി ഗ്രൂപ്പില്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. 418 ബാറുകള്‍ തുറക്കരുതെന്ന് മാത്രമാണ് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ ബാറുകളെല്ലാം പൂട്ടി ധനവകുപ്പിനെ മുഖ്യമന്ത്രി പ്രതിസന്ധിയിലാക്കിയെന്നാണ് കെ എം മാണിയുടെ വിശ്വാസം. മാത്രവുമല്ല, വെള്ളക്കരം ഉള്‍പ്പെടെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സംയുക്തമായെടുത്ത തീരുമാനത്തെ കെപിസിസി അധ്യക്ഷന്‍ എതിര്‍ത്തതും കെഎം മാണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha