മലപ്പുറത്ത് മൊറയൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

മലപ്പുറം മൊറയൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്ന് എഡിഎം അറിയിച്ചു. കോഴിക്കോട് നിന്നും പാലക്കാട്ടേയ്‌ക്ക് പോയ ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്റെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം. മൊറയൂരിലെ സ്‌കൂള്‍പടിക്കടുത്താണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
റോഡിനു സമീപത്തെ മരത്തിലും പോസ്‌റ്റിലും ഇടിച്ച ശേഷം ടാങ്കര്‍ മറിയുകയായിരുന്നു. ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണ്. സംഭവസ്‌ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. ടാങ്കര്‍ ഉയര്‍ത്തുന്ന സമയത്ത് ഏതെങ്കിലും രീതിയിലുള്ള അപകടമുണ്ടായാലും അത് നേരിടാനുള്ള നടപടികള്‍ എടുത്തിട്ടുള്ളതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha