മൂന്നാര്‍ വിധിക്കെതിരെ വി.എസ്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മൂന്നാര്‍ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്ഥലം മാറ്റം കിട്ടിയ ജസ്റ്റിസ് മൂന്നാര്‍ വിഷയത്തില്‍ വിധി പറഞ്ഞതിനെതിരെയാണ് ഹര്‍ജി വി.എസ് ഹര്‍ജി നല്‍കിയത്. സ്ഥലം മാറ്റം ഉത്തരവ് ലഭിച്ച ശേഷം വിധി പറഞ്ഞത് ഭരണഘടനാലംഘനമാണെന്ന് വി.എസ്. ചൂണ്ടിക്കാട്ടി. അതേ സമയം മൂന്നാര്‍ കേസില്‍ സര്‍ക്കാറിന്റെ റിവ്യൂ പെറ്റിഷന്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന വിധിയില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന് ക്ലൗഡ് 9 വ്യക്തമാക്കി. നഷ്ടപരിഹാരമായി പത്ത് ലക്ഷം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha