അടച്ചുപൂട്ടേണ്ട 34 ഔട്ട്‌ലെറ്റുകളുടെ പട്ടിക സര്‍ക്കാരിന് കൈമാറി

ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടേണ്ട 34 ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കൈമാറി. ഒക്‌ടോബര്‍ രണ്ടു ഗാന്ധിജയന്തി ദിനത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 34 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളും ഉള്‍പ്പടെ 39 എണ്ണം പൂട്ടുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ അടച്ചുപൂട്ടേണ്ട അഞ്ച് വില്‍പ്പന കേന്ദ്രങ്ങളുടെ പട്ടിക ഇതുവരെ സര്‍ക്കാരിന് കൈമാറിയിട്ടില്ല. വര്‍ഷം തോറും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടി 2024 ഓടെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഒക്‌ടോബര്‍ രണ്ടിന് ശേഷമുള്ള ഞായറാഴ്‌ചകള്‍ ഡ്രൈ ഡേയായിരിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കോര്‍പ്പറേഷന്‍ നല്‌കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പൂട്ടാനുള്ള ഉത്തരവ് എക്‌സൈസ് വകുപ്പ് കൈമാറും. സര്‍ക്കാര്‍ ഈ പട്ടികയില്‍ മാറ്റം വരുത്തിയേക്കുമെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha