ഞങ്ങടെ പെണ്ണിനെ വിട്ട് തന്നാൽ അവനെ വെറുതെ വിടാം.. കെവിനെ തട്ടികൊണ്ട് പോയതു മുതൽ ഗുണ്ടാസംഘത്തെ തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടത് പോലീസുകാർ... പുലർച്ചെ നടന്ന സംഭവം മിനിറ്റുകൾക്കം തന്നെ നാട്ടുകാർ പൊലീസിനെ അറിയിച്ചപ്പോൾ നീനുവിന്റെ കരച്ചിൽ കേൾക്കാതിരുന്നത് മനഃപൂർവം

പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിൽ കെവിൻ പി ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെ കണ്ടത്.
സഹോദരന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വീടുകയറി കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി എന്ന് അറിഞ്ഞപ്പോള്‍ ആദ്യം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത് കെവിന്റെ പിതാവായിരുന്നു. പുലർച്ചെ നടന്ന സംഭവം മിനിറ്റുകൾക്കം തന്നെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. തട്ടിക്കൊണ്ട് പോയ സംഘവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തിനടുത്ത് വച്ച് ഇറക്കി വിട്ടു. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിലെത്തിയ അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും കൂടുതൽ അന്വേഷണം നടത്താൻ മിനക്കെട്ടില്ല.
പെൺകുട്ടിയെ വിട്ടയച്ചാൽ കെവിനെ വെറുതെ വിടാമെന്നാണ് പൊലീസിനോടും സംഘം പറഞ്ഞെന്നാണ് വിവരം. ഇതിനിടയിൽ കെവിനെയും പത്തനാപുരത്ത് ഇറക്കി വിട്ടെന്ന് അഭ്യൂഹങ്ങൾ പരന്നു. ഇതിലെ നിജസ്ഥിതി അന്വേഷിക്കാനും പൊലീസ് തയ്യാറായില്ല. ബന്ധുക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസുകാർ മറുപടി നൽകിയത്.
എന്നാൽ തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് ചാക്കോ പരാതി നൽകിയതോടെ നീനുവിനെ വൈകുന്നേരം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. എന്നാൽ കെവിനൊപ്പം പോകണമെന്ന് നീനു ആവർത്തിച്ചതോടെ കെവിന്റെ ബന്ധുക്കൾക്കൊപ്പം കുട്ടിയെ വിട്ടു.
പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കുന്നത്. നവവരനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് കൈക്കൂലി വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നുണ്ട് .കൈക്കൂലി കൊടുത്തെന്ന് കെവിന്‍റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കൃത്യമായും പൊലീസിന്റെ അനാസ്ഥയാണ് ഇതില്‍ വ്യക്തമാക്കുന്നത്. യുവാവിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ട്രാക്ക് ചെയ്യാന്‍ പൊലീസിന് വേണ്ടുവോളം സമയമുണ്ടായിരുന്നിട്ടും പെണ്‍വീട്ടുകാരുടെ പക്ഷത്തു നിന്നാണ് എസ്‌ഐ പെരുമാറിയത്.
https://www.facebook.com/Malayalivartha