മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ഓണത്തിന് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ വരെ നീട്ടാന്‍ തീരുമാനം. ആഘോഷ വേളയില്‍ മലയാളികളുടെ യാത്ര സുഖമമാക്കുന്നതിന് വേണ്ടിയാണ് റെയില്‍വെ ബോര്‍ഡിന്റെ തീരുമാനം.
എസ്എംവിടി ബംഗളൂരു തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് (0655) നേരത്തെ ഒക്ടോബര്‍ മൂന്ന് വരെയാണ് നീട്ടിയത്. ഇത് ഡിസംബര്‍ 26 വരെയാക്കി. തിരിച്ച് തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു എക്‌സപ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 28 വരെ നീട്ടി. ഈ ട്രെയിന്‍ നേരത്തെ സെപ്തംബര്‍ 28 വരെയായിരുന്നു അനുവദിച്ചത്.
എസ്എംവിടി ബംഗളൂരു തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് (06523) ആണ് നീട്ടിയ രണ്ടാമത്തെ ട്രെയിന്‍. ഈ സര്‍വീസ് സെപ്തംബര്‍ 15 വരെ അനുവദിച്ചതെങ്കിലും ഇപ്പോള്‍ ഡിസംബര്‍ 29 വരെ സര്‍വീസ് നടത്തും. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് (0652) ഡിസംബര്‍ 30 വരെ നീട്ടി.
എസ്എംവിടി ബംഗളൂരുതിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06547) ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്തംബര്‍ മൂന്ന് വരെ സര്‍വീസ് നടത്തേണ്ട ഈ ട്രെയിന്‍ ഡിസംബര്‍ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06548) സെപ്തംബര്‍ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബര്‍ 25 വരെയാക്കി.
https://www.facebook.com/Malayalivartha