വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്

വനംവകുപ്പ് ഉദ്യോഗസ്ഥയെ അര്‍ദ്ധരാത്രി ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന്റെ സംഭാഷണമാണ് പുറത്തുവന്നത്. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ രതീഷ് കുമാര്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് സംഭാഷണത്തില്‍ ഉള്ളത്.
തെറ്റുപറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നുണ്ട്. പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിച്ചു. കേസില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭാഷണം പുറത്തുവന്നത്. കേസില്‍ നിര്‍ണായക തെളിവായി ഇതിനെ കണക്കാക്കുന്നു.
https://www.facebook.com/Malayalivartha