കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴ വീണ്ടും നാശം വിതച്ചു. ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും പൊതുജനജീവിതം താറുമാറായതായും റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ രാത്രി ധരംപൂരിൽ മഴ ശക്തമായതിനെ തുടർന്ന് ബസ് സ്റ്റാൻഡ് പൂർണ്ണമായും മുങ്ങുകയും ബസ്സുകളടക്കം നിരവധി വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. ഈ സംഭവത്തിൽ ഒരാളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കനത്ത മഴ കാരണം ഇവിടെ ഒഴുകുന്ന സോൺ ഖഡ്ഡിന്റെ ജലനിരപ്പും ഗണ്യമായി ഉയർന്നു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബസ് സ്റ്റാൻഡ് ഉൾപ്പെടെ ആളുകളുടെ വീടുകളിലും കടകളിലും വെള്ളം കയറി. രാത്രിയിൽ ആളുകൾ വീടുകളുടെ മേൽക്കൂരയിൽ കയറി രക്ഷപ്പെട്ടു. പോലീസ് അപ്പോൾ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച മഴ പെയ്തു. അതേസമയം ചിലയിടങ്ങളിൽ ഇടിയോടുകൂടിയ കാറ്റ് വീശിയതിനെ തുടർന്ന് മൂന്ന് ദേശീയപാതകൾ ഉൾപ്പെടെ 493 റോഡുകൾ ഗതാഗതത്തിനായി അടച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനുള്ളിൽ ജോഗീന്ദർനഗറിൽ 56 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
അതേസമയം മഴ പൂർണമായും മാറിയതായി പറയാൻ സാധിക്കില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.അടുത്ത അഞ്ച് ദിവസത്തേക്ക് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുകളാണ്. അതേസമയം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ,
സൊമാലിയ, തെക്കൻ ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല.
https://www.facebook.com/Malayalivartha