കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

വീട് നിർമാണത്തിന് സഹായം തേടിയെത്തിയപ്പോൾ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതെ മടക്കിയയച്ച ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധന് സിപിഐ എം വീട് നിർമിച്ച് നൽകാനൊരുങ്ങുകയാണ്. കുറച്ച് സിനിമാക്കാരേയും രാഷ്ട്രീയക്കാരേയുമെല്ലാം കണ്ടിട്ടുണ്ട് 77-കാരനായ കൊച്ചുവേലായുധന്‍. എല്ലാവരില്‍നിന്നും നല്ല പെരുമാറ്റമായിരുന്നു. ആ രീതി പ്രതീക്ഷിച്ചാണ് നടന്‍ കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാന്‍ സഹായാഭ്യര്‍ഥനയുള്ള കത്തുമായി പോയത്.
കൊച്ചുവേലായുധന്റെ പുള്ളിലെ വീടിനടുത്തായിരുന്നു സുരേഷ് ഗോപിയുടെ 'കലുങ്ക് ചര്‍ച്ച' എന്ന ജനസമ്പര്‍ക്കം. നിവേദനം സ്വീകരിക്കാതെ തിരിച്ചയയ്ക്കുന്നത്, നാടുനീളെ അറിഞ്ഞു. കൊച്ചുവേലായുധന് പരിഭവമില്ല. കാരണം, കത്തിലെ ആവശ്യം എന്തെന്നറിഞ്ഞാല്‍ താനല്ല അപമാനിതനാകുകയെന്ന് അദ്ദേഹത്തിനുറപ്പുണ്ട്.
ചുമട്ടുതൊഴിലാളിയായിരുന്ന കൊച്ചുവേലായുധനും നാലംഗ കുടുംബവും രണ്ടരവര്‍ഷമായി താമസിക്കുന്നത് തൊഴുത്തിലാണ്. നല്ലൊരു വീടുണ്ടായിരുന്നു പുള്ളിലെ ഇട്ടുസ്മാരക റോഡില്‍. കിണറും തൊഴുത്തും ശൗചാലയവുമുള്ള ഓടിട്ട വീട്. 2023-ലെ ജൂണിലെ പേമാരിയിലും കാറ്റിലും തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കൊച്ചുവേലായുധന്‍, ഭാര്യ സരോജിനി, മകള്‍ ഷീജ, മരുമകന്‍ മേഘേഷ്, മകന്‍ ബിനോജ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും താമസിക്കാനിടമില്ലാതായി. പശുവിനെ പുറത്തുകെട്ടി തൊഴുത്തിലേക്ക് ചേക്കേറി. പിറ്റേന്ന് പശുവിനെ വിറ്റു കിട്ടിയ പണം കൊണ്ട് പനമ്പു വാങ്ങി തൊഴുത്തു മറച്ചു. നിലം മെഴുകി. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലെ ഓലയ്ക്കുമീതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു.
വില്ലേജില്‍നിന്ന് കിട്ടിയ ചെറിയ സഹായം തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ തികഞ്ഞില്ല. ഭാര്യയും ഭര്‍ത്താവ് മരിച്ച മകളും കൂലിപ്പണിക്ക് പോകുന്നു. മകന്‍ ടെമ്പോ ഡ്രൈവറാണ്. രണ്ടു തവണ കാലിലും വയറിനും ശസ്ത്രക്രിയ കഴിഞ്ഞ കൊച്ചുവേലായുധന് ജോലിയെടുക്കാന്‍ വയ്യ. സിഐടിയുവില്‍ ചുമട്ടുതൊഴിലാളിയായിരിക്കേ സിപിഎമ്മിന്റെ പുള്ള് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
https://www.facebook.com/Malayalivartha