കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സ്റ്റേഷൻ ഉപരോധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ എസ് പി മുഹമ്മദ് റഫീഖിനെ കൊടി ഉപയോഗിച്ച് അടിച്ചു

കോട്ടയത്ത് എസ് പി മുഹമ്മദ് റഫീഖിന് യൂത്ത് കോണ്‍ഗ്രസിന്റെ മര്‍ദനം. കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗാന്ധി നഗര്‍ സ്റ്റേഷന് ഉപരോധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എസ് പി മുഹമ്മദ് റഫീഖനെ കൊടി ഉപയോഗിച്ച് അടിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ് പി നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷ അവസ്ഥ നിലനില്‍ക്കുകയാണ്.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കോട്ടയം എസ്പിയായിരുന്ന പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയിരുന്നു. പകരം ഹരിശങ്കറിനെ കോട്ടയം ജില്ലയുടെ പുതിയ എസ്പിയായി നിയമിച്ചിട്ടുണ്ട്. മേല്‍നോട്ട ചുമതലയില്‍ വീഴ്ച്ച വരുത്തിയെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയത്.
ഗാന്ധി നഗര്‍ സ്റ്റേഷന് ഉപരോധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി റേഞ്ച് ഐജി ചര്‍ച്ച നടത്തുന്നുണ്ട്. ബിജെപിയും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha