കേരളത്തെ നടുക്കിയ കെവിന്‍റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ

കേരളത്തെ നടുക്കിയ കോട്ടയത്തെ കെവിന്‍റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയിലായതായി സൂചന. ഡി.വൈ.എഫ്.ഐ നേതാവ് നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരാണ് തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി അറസ്റ്റിലായത്.
കെവിന്റെ ജീവൻ നഷ്ടമായി ഒരു പകൽ പിന്നിടുമ്പോഴും അക്രമിസംഘത്തെ കണ്ടെത്താനാവാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ട് ഐ.ജിമാരുടെ നേതൃത്യത്തിൽ ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുന്നുവെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. അതേസമയം കെവിന്‍റെ മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.
സംഘത്തിൽ കെവിന്റെ ഭാര്യയുടെ സഹോദരൻ ഷാനു അടക്കം എട്ട് പേരെന്ന നിഗമനത്തിലാണ് പൊലീസ് നീങ്ങുന്നത്. ഇതിൽ ചിലർ കേരളം വിട്ടതായും സംശയിക്കുന്നു. അതേസമയം ഷാനുവാണ് അക്രമത്തിന്റെ സൂത്രധാരനെന്ന് ഉറപ്പിച്ചിട്ടുണ്ട്.
കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.
ഷാനുവിന്റെ പേരും നമ്പറും സഹിതം ഞായറാഴ്ച രാവിലെ തന്നെ പരാതി ലഭിച്ചിരുന്നു. മൊബൈൽ നമ്പർ പോലും നിരീക്ഷിക്കാതെ പൊലീസ് വരുത്തിയ വീഴ്ചയാണ് പ്രതികളെ പിടിക്കാൻ വൈകാനും ഇടയാകുന്നുന്നത്. ഇത്തരത്തിൽ തുടർവീഴ്ചകളുടെ നാണക്കേട് മറയ്ക്കാനാണ് എസ്.പി മുഹമ്മദ് റഫീഖിനെ മാറ്റിയതും എന്ന് എ എം.എസ്.ഷിബുവിനെ മാറ്റിയതും.
https://www.facebook.com/Malayalivartha