കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും കോട്ടയത്ത് ഹര്‍ത്താല്‍ തുടങ്ങി

കോട്ടയം മാന്നാനത്ത് ക്വട്ടേഷന്‍ സംഘം നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരള കോണ്‍ഗ്രസ് എമ്മും സിഎസ്ഡിഎസും ബിഡിജെഎസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ദളിത് സംഘടനകളും കേരള ജനപക്ഷവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപിഐ അടക്കമുള്ള രാഷ്ട്രീയ സംഘടനകളെത്തിയിരുന്നു . വിവിധ രാഷ്ട്രീയകക്ഷികളുടെ ഉപരോധം നടന്നിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ആക്രമി സംഘത്തിലുള്ളവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് പുറത്തുവരുന്ന വിവരം. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കും ഡിവൈഎഫ്‌ഐ, എസ്ഡിപിഐ ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ്- -ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ഇതിനു പിന്നാലെയാണ് കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നെന്നും പൊലീസിന്റെ വീഴ്ചയും ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധവും നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha