സാംസ്‌കാരിക നായകന്മാരെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍...ഇത്തവണയും സാംസ്‌കാരിക നായകന്‍മാര്‍ പതിവു വൃത്തികേട് ആവര്‍ത്തിച്ചു

പ്രണയവിവാഹം നടത്തിയതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സാംസ്‌കാരിക നായകന്മാരെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പോലീസിന്റെ സഹായത്തോടെ ഒരു ദളിത് യുവാവിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് കൊന്ന് തള്ളിയിട്ടും സാംസ്‌കാരിക നായകരുടെ സദാചാര ബോധം ഉണര്‍ന്നില്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
ഇത്തവണയും സാംസ്‌കാരിക നായകന്‍മാര്‍ പതിവു വൃത്തികേട് ആവര്‍ത്തിച്ചു. ഒരാളുടേയും നാവു പൊന്തിയില്ല. പുരസ്‌കാരം മടക്കിയില്ല. അശഌലചിത്രം വരച്ചില്ല. ഒപ്പുശേഖരണം നടത്തി പത്രത്തിനു കൊടുത്തില്ല. ഒരു ദളിത് യുവാവിനെ പോലീസിന്റെ സഹായത്തോടെ കണ്ണു ചൂഴ്‌ന്നെടുത്തു സഖാക്കള്‍ കൊന്നു തള്ളിയിട്ടും ഇവരുടെയൊന്നും സദാചാരം ഉണര്‍ന്നില്ല.
പ്രണയത്തിന് കയ്യൊപ്പുചാര്‍ത്താന്‍ മറൈന്‍ഡ്രൈവില്‍ ചുംബനസമരത്തിനിറങ്ങിയവരാരെയും എങ്ങും കണ്ടില്ല. ഇരുപത്തിനാലു സ്വാഭിമാനക്കൊലയും ഒരു ദുരഭിമാനക്കൊലയും നടത്തിയ സി. പി. എമ്മിന്റെ ചെരുപ്പുതൂക്കുന്ന ഈ സാംസ്‌കാരികനായകരെ പൊതുജനം കല്ലെറിയുന്ന കാലം വിദൂരമല്ല.
https://www.facebook.com/Malayalivartha