കുട്ടികള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലം ശിശുസംരക്ഷണ ഓഫീസര്‍മാരെ നിയമിക്കും

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും ശിശുസംരക്ഷണ (ചൈല്‍ഡ് പ്രൊട്ടക്ഷന്‍) ഓഫിസര്‍മാരെ നിയമിക്കും. നിലവില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിന് പുറമെയാണിത്. ഇതിലേക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ യൂനിറ്റില്‍ വനിത സി.ഐയും എസ്.ഐമാരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനമെന്ന് ആഭ്യന്തര വകുപ്പ് ഉന്നതര്‍ അറിയിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കാനും അന്വേഷിക്കാനും ഉടന്‍ നടപടി എടുക്കാനും സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെയോ എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കും.
ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട കേസുകളില്‍ കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്ന് വിവിധതലങ്ങളില്‍നിന്നുള്ള പരാതികൂടി പരിഗണിച്ചാണ് പ്രത്യേക സംവിധാനം. നിലവില്‍ സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ ആയരിക്കണക്കിന് കേസുകള്‍ കൃത്യമായ അന്വേഷണം ഇല്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. അന്വേഷണം നടക്കുന്നവയില്‍ ശക്തമായ നടപടികളും ഉണ്ടാകുന്നില്ല. ലൈംഗിക ചൂഷണത്തിന് വിധേയരാവുന്ന കുട്ടികള്‍ നല്‍കുന്ന പരാതികളില്‍ പലയിടത്തും ഗൗരവ അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പരാതി ലഭിക്കുമ്പോള്‍ പോക്‌സോ അനുസരിച്ച് കേസ് എടുക്കുന്നുണ്ടെങ്കിലും തുടര്‍നടപടി ഉണ്ടകാറില്ല. 2015ല്‍ 1583 പോക്‌സോ കേസാണ് സംസ്ഥാനത്തുണ്ടായത്. ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ എണ്ണം 2122 ആയി. കഴിഞ്ഞ വര്‍ഷം 2697 കേസാണുണ്ടായത്. ഇക്കൊല്ലം ആദ്യ രണ്ടുമാസം 459 കേസുണ്ടായി. തിരുവനന്തപുരവും മലപ്പുറവുമാണ് ഇത്തരം കേസുകളില്‍ മുന്നില്‍. അതുകൊണ്ടുതന്നെ ഈ രണ്ട് ജില്ലകളില്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും. ശിശുസംരക്ഷണ ഓഫിസറായി 500600 പേരെ ചുമതലപ്പെടുത്താനാണ് ആലോചന. ഇതിന് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ നടപടികളും ആരംഭിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും തേടും. 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് എല്ലാ കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനയാണുള്ളത്.
https://www.facebook.com/Malayalivartha