കെവിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്; തന്റെ സഹോദരന്‍ ഈ ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്ന് നെഞ്ചുപൊട്ടിക്കരഞ്ഞ് നീനു

ദുരഭിമാനക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഷാനു ചാക്കോയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ദുബായിൽ ജോലി ചെയ്തിരുന്ന ഇയാൾ രാജ്യം വിട്ട് പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ഷാനു ചാക്കോ ബൈക്കിൽ പത്തനാപുരത്ത് എത്തുകയും അവിടെ നിന്ന് നെടുമങ്ങാട്, പേരൂർക്കട വഴി വാഴയിലയിലെ ഭാര്യ വീട്ടിൽ എത്തുകയും അവിടെ സമയം ചെലവഴിച്ച ശേഷം തമിഴ്നാട്ടിലേയ്ക്ക് ഇയാൾ രക്ഷപ്പെടുകയുമായിരുന്നു.
ഷാനു നാഗർകോവിൽ ഭാഗത്തുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം പ്രതികൾ പല വാഹനങ്ങളിലാണ് രക്ഷപ്പെട്ടത്. ക്വട്ടേഷൻ സംഘം കൃത്യത്തിനു ശേഷം തെങ്കാശിയിലേയ്ക്കാണ് രക്ഷപ്പെട്ടത് . ഈ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം തന്റെ സഹോദരന്‍ ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്ന് നിനുവിന്റെ പ്രതികരണം. കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്നും വീട്ടിലേക്ക് തിരികെ പോവില്ലെന്നും നീനു പറഞ്ഞു. വിവാഹം കഴിഞ്ഞെന്ന കാര്യം വീട്ടില്‍ അറിയിച്ചിരുന്നെന്നും കെവിനെ കാണാതായി പൊലീസിനെ സമീപിച്ചപ്പോള്‍ എസ് ഐ അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് പൊലീസ് എന്തെങ്കിലും ചെയ്യാന്‍ കൂട്ടാക്കിയതെന്നും നിനു പറഞ്ഞു. നീനുവിനെ സംരക്ഷിക്കുമെന്നും കെവിന്റെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha






















