Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കര്‍ത്താവ് എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാവുകയില്ല... ആളും ആരവുമില്ലാതെ രണ്ട് വെള്ളക്കുപ്പായവുമായാണ് കുമ്മനം ഡല്‍ഹിയില്‍ എത്തിയത്; ബൈബിള്‍ വായിച്ച് കുമ്മനത്തെ മിസോറാം ഭവന്‍ സ്വീകരിച്ചപ്പോള്‍ ബൈബിള്‍ വചനത്തില്‍ മുഴുകിയിരുന്നു; കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറാകുമ്പോള്‍ വരവേറ്റ് സാധാരണക്കാരും

29 MAY 2018 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

കുമ്മനം രാജശേഖരനെ ട്രോളുന്നവര്‍ പോലും സമ്മതിക്കുന്നതാണ് കുമ്മനത്തിന്റെ ലാളിത്യം. കുമ്മനം ഇന്ന് മിസോറാം ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്ഭവനില്‍ താമസം തുടങ്ങും. കൂറ്റന്‍ ലഗേജുകളും കുടുംബവും പരിവാരങ്ങളും ഒക്കെയായി വന്നുകയറുന്ന വി.ഐ.പികളെ കണ്ടിട്ടുള്ള ഡല്‍ഹി മിസോറാം ഭവനിലെ ജീവനക്കാര്‍ കൈയും വീശി പരിവാരങ്ങളുമില്ലാതെ കയറിവന്ന നിയുക്ത ഗവര്‍ണറെ ആശ്ചര്യത്തോടെ നോക്കി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പു ഗോദയില്‍ നിന്നു നേരെയെത്തിയ അദ്ദേഹത്തിന്റെ പക്കല്‍ ആകെയുണ്ടായിരുന്നത് ഒരു വെള്ളക്കുപ്പായം മാത്രമായിരുന്നു. മാറിയുടുക്കാന്‍ വസത്രമില്ലെന്ന് മനസിലാക്കിയ റസിഡന്‍സ് കമ്മിഷണര്‍ പി.കെ. ഗുപത ആളെ വിട്ട് ഷര്‍ട്ടും മുണ്ടും വരുത്തിച്ചു. അതു വയക്കാന്‍ രണ്ട് ചെറിയ ട്രോളി ബാഗും.

തലസ്ഥാനത്തെ മിസോറം ഭവനിലെത്തിയ നിയുക്ത ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബൈബിള്‍ വായിച്ചു കൊണ്ടാണ് വരവേറ്റത്. പാസ്റ്റര്‍ ഡേവിഡ് ലാല്‍റാം ലിയാനയുടെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ വായനയിലും പ്രാര്‍ത്ഥനയിലും ഭവനിലെ ജീവനക്കാരും പങ്കെടുത്തു. കര്‍ത്താവ് എന്റെ ഇടയനാകുന്നു. എനിക്കു മുട്ടുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവനെനിക്കു തണലേകും; പ്രശാന്തമായ ജലാശയത്തിലേയ്ക്ക് അവന്‍ എന്നെ നയിക്കുമെന്ന സങ്കീര്‍ത്തന ഭാഗമാണു പാസ്റ്റര്‍ വായിച്ചത്.

ഗവര്‍ണറായി ചുമതലയേല്‍ക്കാന്‍ പോകുന്ന നേതാവിന്റെ പകിട്ടേതുമില്ലാതെ വന്ന കുമ്മനത്തിനു യോജിച്ച പ്രാര്‍ത്ഥനാ വചനങ്ങളായി മാറി. വൈകുന്നേരത്തെ ഗോഹട്ടി വിമാനത്തില്‍ പുറപ്പെടും മുമ്പ് ഗവര്‍ണര്‍ക്കു വേണ്ട അത്യാവശ്യ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചതു മിസോറം റസിഡന്റ് കമ്മിഷണര്‍ പ്രവീണ്‍ ഗുപ്തയും സഹപ്രവര്‍ത്തകരുമാണ്. ആര്‍ഭാടത്തിന്റെ വേഷവിതാനങ്ങള്‍ കണ്ടു പരിചയിച്ച വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഞെട്ടിച്ചു, മലയാളിത്തത്തിന്റെ ലാളിത്യം.

ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ വിമാന ടിക്കറ്റ് നോക്കി പുതിയ ഗവര്‍ണറുടെ പേരു വായിക്കാന്‍ പാടുപെടുകയാണ് മിസോറാം ഭവനിലെ ജീവനക്കാരന്‍. ഏറെ പണിപ്പെട്ട് വായിച്ചെടുത്തു. അടുത്തു നിന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ തിരുത്തിയപ്പോള്‍ കുമ്മനം രാജശേഖരന്‍ എന്ന് ആവര്‍ത്തിച്ച് വായിച്ച് ശരിയാക്കി.

ഞാന്‍ കൈയും വീശിയാണ് വന്നത് മിസോറാം ഭവനില്‍ വന്ന മലയാളി മാധ്യമ പ്രവര്‍ത്തകരോട് കുമ്മനം മനസു തുറന്നു. 2015 ഡിസംബറില്‍ തണുപ്പില്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാകാന്‍ നേതൃത്വം വിളിപ്പിച്ചപ്പോഴും ഒരു മുണ്ടും ചുക്കിചുളുങ്ങിയ ഷര്‍ട്ടും മാത്രമായിരുന്നു വേഷം. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ദൗത്യം ഏറ്റെടുക്കുമ്പോഴും കുമ്മനത്തിന് മാറ്റമില്ല.

നിയുക്ത ഗവര്‍ണറാണ്. സംസാരത്തിന് നിയന്ത്രണമുണ്ട്. വിവാദങ്ങള്‍ ഒഴിവാക്കാന്‍ പത്രസമ്മേളനത്തിന്റെ തുടക്കത്തിലേ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കി. പക്ഷേ നേരിട്ട ചോദ്യങ്ങള്‍ ബിജെപിയെയും അദ്ധ്യക്ഷ പദവിയെക്കുറിച്ചും. വിവാദങ്ങള്‍ സപര്‍ശിക്കാത്ത മറുപടി. പത്രസമ്മേളനം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ മിസോറാം കാന്റീനിലേക്ക് ഉച്ചയൂണിനു ക്ഷണിച്ചു. കാന്റീനില്‍ ഭക്ഷണം കഴിക്കുന്ന നിയുക്ത ഗവര്‍ണറെ ജീവനക്കാര്‍ അദഭുതത്തോടെ നോക്കി.

ഭരണകാര്യങ്ങളില്‍ പരിചയക്കുറവുണ്ട്. അതിനാല്‍ ഭരണകര്‍ത്താവെന്ന നിലയില്‍ മോശക്കാരനല്ലെന്നും തെളിയിക്കേണ്ട ബാധ്യതയുമുണ്ട്. സംഘടന ഏല്‍പിച്ച ജോലിയാണ്. അതിനോടു വിമുഖതയില്ല. ഏറ്റെടുക്കില്ലെന്നു പറഞ്ഞിട്ടുമില്ല ഡല്‍ഹിയിലെത്തിയ നിയുക്ത മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. താന്‍ അധ്യക്ഷനായിരുന്ന രണ്ടര വര്‍ഷത്തോളം ബിജെപി കേരളത്തിലുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ അടുത്തയാള്‍ വിലയിരുത്തട്ടെയെന്നായിരുന്നു മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (8 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (22 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (35 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends