കെവിന്റെ മരണത്തെ ദുരഭിമാനക്കൊലയായി കാണുന്നവർക്ക് അതെന്താണെന്ന് അറിയില്ല ; ദുരഭിമാനക്കൊലയെന്ന് വിളിച്ച് ശ്രദ്ധ തിരിക്കരുത് ; പൊലീസിനെ വിമര്‍ശിച്ച് എന്‍.എസ്.മാധവന്‍

പ്രണയവിവാഹത്തിന്‍റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് കൊല ചെയ്യപ്പെട്ട സംഭവത്തെ ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിക്കുന്നതിനെ വിമർശിച്ച് എന്‍.എസ്.മാധവന്‍. വടക്കേ ഇന്ത്യയില്‍ നിന്ന് കേട്ടുതുടങ്ങിയ ആ പദം കെവിന്‍റെ കൊലപാതകത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍ കൊല തടുക്കാന്‍ കഴിയാത്തവരെ പൊതുശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
"കെവിന്റെ മരണത്തെ ദുരഭിമാനക്കൊലയായി കാണുന്നവർക്ക് അതെന്താണെന്ന് അറിയില്ല. വടക്കേ ഇന്ത്യയിൽ ദുരഭിമാനക്കൊല നടത്തുന്നവരുടെ പിന്നിൽ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ് അനാവശ്യമായ ഈ മരണം തടുക്കാൻ പറ്റാത്തവരിൽ നിന്ന് ശ്രദ്ധ തെറ്റിക്കരുത്."
പ്രണയ വിവാഹവത്തിന്റെ പേരില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്ബുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















