വിശ്രമ വേളകള്‍ ആനന്ദകരമാക്കി തച്ചങ്കരി... കെ.എസ്.ആര്‍.ടി.സിക്ക് തീം സോംഗ് ഒരുങ്ങുന്നു; സംഗീതം തച്ചങ്കരി; രചന ജീവനക്കാര്‍

കലാകാരനായ ടോമിന്‍ തച്ചങ്കരി തന്റെ കലാവിരുന്ന് വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. കെ.എസ്.ആര്‍.ടി.സിക്കൊരു പാട്ട് അതാണ് ലക്ഷ്യം. തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളിലെല്ലാം താന്‍ ഈണം നല്‍കുന്ന പാട്ട് കേള്‍പ്പിക്കണം. അതിനായി ഒരിക്കല്‍ ഊരിവച്ച സംഗീത സംവിധായകന്റെ കുപ്പായം അദ്ദേഹം എടുത്തണിഞ്ഞു.
തബലയില്‍ താളമിട്ടു കൊണ്ടാണ് കെഎസ്ആര്‍ടിസി മേധാവിയായി ടോമിന്‍ ജെ. തച്ചങ്കരി സ്ഥാനമേറ്റത്.
1995, 96 കാലത്ത് പത്തോളം സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ള ആളാണ് ടോമിന്‍ തച്ചങ്കരി. കളമശേരിയില്‍ കല്യാണയോഗം, മാന്ത്രികക്കുതിര, സ്ട്രീറ്റ് ബോക്‌സര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം സംഗീതം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി എം.ഡി കസേരയിലിരുന്നു ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി വരുന്നതിനിടയിലാണ് ഒരു ഗാനം കൂടി റെഡിയാക്കാന്‍ ചിന്തിച്ചത്.
കുറച്ചു ദിവസമെടുത്ത് ട്യൂണ്‍ റെഡിയാക്കി. ഇനി അത് എല്ലാ ജീവനക്കാര്‍ക്കുമായി അയച്ചു കൊടുക്കും. അവരില്‍ കഴിവുള്ളവര്‍ ഗാനങ്ങള്‍ ട്യൂണ്‍ അനുസരിച്ച് എഴുതി നല്‍കും. തിരഞ്ഞെടുക്കുന്ന ഗാനം റെക്കോഡ് ചെയ്യും. അതായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ തീം സോംഗ് എന്ന് തച്ചങ്കരി പറഞ്ഞു.
ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഗാനത്തിന് പരിതോഷികം നല്‍കാനും ആലോചനയുണ്ട്. പാട്ട് റെഡിയായാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോളര്‍ട്യൂണ്‍ ആയി മാറും. ഈണത്തിന്റെ ഒരു ശകലം റിംഗ് ടോണാക്കും.
ഇത് ആദ്യമായിട്ടല്ല ഒരു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് തീം സോംഗ് ഉണ്ടാകുന്നത്. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് തീം സോംഗുണ്ട്.
https://www.facebook.com/Malayalivartha





















