ജ.ആന്റണി ഡൊമിനിക്കിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കും

ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ആന്റണി ഡൊമിനിക്കിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കും. ഇതിനായുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കൈമാറി. ഇന്നാണ് ആന്റണി ഡൊമിനിക്ക് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.
ജസ്റ്റിസ് ജെ.ബി.കോശി വിരമിച്ച ശേഷം മനുഷ്യവകാശ കമ്മിഷന്‍ അദ്ധ്യക്ഷനായി ആരെയും നിയമിച്ചിരുന്നില്ല. ജസ്റ്റിസ് പി.മോഹനദാസാണ് ഇതുവരെ ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്നത്.
https://www.facebook.com/Malayalivartha























