എടത്തല പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ; കേസിൽ തീവ്രവാദ ബന്ധമുള്ളവർ നുഴഞ്ഞ് കയറിയെന്ന് പോലീസ്

എടത്തല പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസിൽ തീവ്രവാദ ബന്ധമുള്ളവർ നുഴഞ്ഞ് കയറിയെന്ന് പോലീസ്. പോലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥ ജസീന ഫ്രാന്‍സിസിനു മർദ്ദനമേറ്റിരുന്നു. വനിതാ പോലീസിനെ നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
ആലുവയില്‍ വെച്ച് ചൊവ്വാഴ്ച വൈകീട്ടാണ് ഉസ്മാന്‍ എന്ന യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിച്ചത്. യുവാവിന്റെ ബൈക്കും പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വാക്കേറ്റം കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ യുവാവിനെ നടുറോഡിൽ മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് ചുമത്തി.
https://www.facebook.com/Malayalivartha























