രാജ്യസഭാ സീറ്റ് മാണിക്ക് തന്നെ ; സീറ്റ് കെെമാറ്റത്തിന് രാഹുല്‍ ഗാന്ധിയുടെ അനുവാദം

പി.ജെ. കുര്യന്‍ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)ന് നല്‍കാന്‍ തീരുമാനം. സീറ്റ് കെെമാറ്റത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കി.മുസ്ലിം ലീഗിന്റെ കടുത്ത നിലപാടാണ് സീറ്റ് മാണിയുടെ കൈകളിലെത്തിക്കുന്നത്. ഡല്‍ഹിയില്‍ സീറ്റു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ തുടക്കം മുതല്‍ ലീഗ് മാണിക്കു വേണ്ടി കടുംപിടുത്തത്തിലായിരുന്നു.
സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.ഐ .സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്.
രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക സഹിതം രാഹുല്‍ ഗാന്ധിക്ക് പി.ജെ. കുര്യന്‍ കത്തു നല്‍കിയിരുന്നു. എം.എം. ഹസ്സന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.എം. സുധീരന്‍, പി.സി. ചാക്കോ, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന് എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാമെന്നാണ് പി.ജെ. കുര്യന്‍ കത്തില്‍ വ്യക്തമാക്കിയത്. മാണിക്ക് സീറ്റ് നല്‍കരുതെന്നും കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























